ധാരാളം പേര്‍ കീറ്റോ ഡയറ്റ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് വണ്ണം കുറയ്ക്കാനായി എന്ന വാദവുമായി കഴിഞ്ഞ കുറച്ചുകാലങ്ങളായി സോഷ്യല്‍ മീഡിയയിലും മറ്റും രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ നിരവധി സിനിമാതാരങ്ങളും സെലിബ്രിറ്റികളുമെല്ലാം ഉള്‍പ്പെടും. കീറ്റോ ഡയറ്റ് പിന്തുടരുന്നതിലൂടെ വണ്ണം കുറയ്ക്കാനാകുമെന്നത് ശരിയാണ്. എന്നാല്‍ അതിന് ധാരാളം ദോഷവശങ്ങളുണ്ടെന്നാണ് പല ആരോഗ്യവിദഗ്ധരും വാദിച്ചിരുന്നത്

അടുത്ത കാലത്തായി ഏറെ പ്രചാരം ലഭിച്ച ഒരു ഡയറ്റ് രീതിയാണ് കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് തീരെ കുറച്ച്, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രീതിയാണ് കീറ്റോ ഡയറ്റിലുള്ളത്. മാംസാഹാരം, മുട്ട, ചീസ് ഇതെല്ലാമാണ് കീറ്റോ ഡയറ്റിലെ പ്രധാന ചേരുവകള്‍.

ധാരാളം പേര്‍ കീറ്റോ ഡയറ്റ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് വണ്ണം കുറയ്ക്കാനായി എന്ന വാദവുമായി കഴിഞ്ഞ കുറച്ചുകാലങ്ങളായി സോഷ്യല്‍ മീഡിയയിലും മറ്റും രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ നിരവധി സിനിമാതാരങ്ങളും സെലിബ്രിറ്റികളുമെല്ലാം ഉള്‍പ്പെടും. കീറ്റോ ഡയറ്റ് പിന്തുടരുന്നതിലൂടെ വണ്ണം കുറയ്ക്കാനാകുമെന്നത് ശരിയാണ്. എന്നാല്‍ അതിന് ധാരാളം ദോഷവശങ്ങളുണ്ടെന്നാണ് പല ആരോഗ്യവിദഗ്ധരും വാദിച്ചിരുന്നത്.

ഈ വാദങ്ങളെ ശരിവയ്ക്കുന്ന വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. അതായത്, ലോകത്തിലെ തന്നെ ഏറ്റവും മോശം ഡയറ്റ് കീറ്റോ ഡയറ്റാണെന്നാണ് പ്രഗത്ഭരായ ഡോക്ടര്‍മാരും ന്യൂട്രീഷ്യനിസ്റ്റുകളും അടങ്ങിയ പാനല്‍ വിലയിരുത്തിയിരിക്കുന്നത്. വിവിധ ഘടകങ്ങള്‍ കണക്കാക്കിയാണ് ഈ വിലയിരുത്തലിലേക്ക് പാനല്‍ എത്തിയത്.

ആവശ്യത്തിന് പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കുമോ, എത്രമാത്രം സാധ്യമാണ് ഈ ഡയറ്റ് പിന്തുടരാന്‍, ചുരുങ്ങിയ സമയത്തേക്കും നീണ്ടകാലത്തിലേക്കും ശരീരഭാരം കുറയ്ക്കാനാകുമോ, സൈഡ്എഫക്ടുകളുണ്ടാകുമോ?, ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതാണോ, ജീവിതശൈലീരോഗങ്ങള്‍ക്ക് കാരണമാകുമോ തുടങ്ങിയവയാണ് മേല്‍പ്പറഞ്ഞ ഘടകങ്ങള്‍. ഇവയെല്ലാം വച്ച് പരിശോധിച്ച് നോക്കിയപ്പോള്‍ കീറ്റോ ഡയറ്റാണ് ഏറ്റവും അവസാനത്തെ സ്ഥാനത്തെത്തിയതത്രേ.

മാത്രമല്ല, കൊഴുപ്പ് അടങ്ങിയ ഭക്ഷണം കീറ്റോയില്‍ ധാരാളമായി ഉള്‍പ്പെടുന്നതിനാല്‍ തന്നെ ഇത് ഹൃദ്രേഗത്തിന് വഴിയൊരുക്കുമെന്നും പാനല്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാന്‍ കീറ്റോയ്ക്കാകുമെന്ന വസ്തുത ഇവര്‍ തള്ളുന്നില്ല. എങ്കിലും അതിന്റെ ദോഷഫലങ്ങള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.