Asianet News MalayalamAsianet News Malayalam

Health Tips: ഫാറ്റി ലിവർ രോഗത്തെ തടയാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

ഫാറ്റി ലിവര്‍ രോഗ സാധ്യതയെ തടയാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.  
 

fatty liver diet best and worst foods for your liver
Author
First Published Aug 3, 2024, 7:52 AM IST | Last Updated Aug 3, 2024, 7:52 AM IST

കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെയാണ് ഫാറ്റി ലിവർ രോഗം എന്ന് പറയുന്നത്. ഫാറ്റി ലിവര്‍ രോഗ സാധ്യതയെ തടയാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. 

ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.  

1. ചീര 

ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും നൈട്രേറ്റും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവര്‍ രോഗത്തെ തടയാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

2. റാഗി 

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ റാഗി ഡയറ്റില്‍ ഉള്‍പ്പടുത്തുന്നതും  ഫാറ്റി ലിവര്‍ രോഗത്തെ തടയാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇവ കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാനും ഗുണം ചെയ്യും. 

3. ബദാം 

ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയ ബദാം പോലെയുളള നട്സ് കഴിക്കുന്നത് കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കും. 

4. അവക്കാഡോ 

ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ അവക്കാഡോ നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാനും ഫാറ്റി ലിവര്‍ രോഗ സാധ്യത തടയാനും സഹായിക്കും. 

5. വെളുത്തുള്ളി

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാനും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും സഹായിക്കും. 

6. സൂര്യകാന്തി വിത്തുകള്‍

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നതും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

7. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ  ഗ്രീന്‍ ടീ കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  

കരളിനെ ദോഷകരമായി ബാധിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.  

1. പിസ 

പതിവായി പിസ പോലെയുള്ള ജങ്ക് ഫുഡ് കഴിക്കുന്നത് കരളില്‍ കൊഴുപ്പടിയാനും കൊളസ്ട്രോള്‍ കൂടാനും കാരണമാകും. 

2. റെഡ് മീറ്റ് 

ഇവയിലെ കൊഴുപ്പ്  കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ റെഡ് മീറ്റ് അമിതമായി കഴിക്കാതിരിക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.

3. സോഡ 

സോഡ പോലെയുള്ള മധുരമുള്ള ശീതളപാനീയങ്ങൾ പതിവായി ഉപയോഗിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല. സോഡകളിൽ പഞ്ചസാര ചേർത്തിട്ടുണ്ട്, ഇത് ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുന്നതിന് കാരണമാകും, ഇത് ഫാറ്റി ലിവറിനും കാരണമാകും. 

4. മദ്യം

അമിത മദ്യപാനം കരളിന്‍റെ ആരോഗ്യം നശിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഇവ ഫാറ്റി ലിവര്‍ രോഗത്തിനും കാരണമാകും. അതിനാല്‍ മദ്യപാനം പരമാവധി കുറയ്ക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ബ്രേക്ക്ഫാസ്റ്റിന് ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios