മീൻ വില കുതിച്ചുയരുന്ന ഈ സമയത്ത് മിക്ക വീടുകളിലും മീൻ തൽകാലത്തേയ്ക്ക് ഒഴിവാക്കാറാണ് പതിവ്. എന്നാൽ, മീൻ ഇല്ലാതെ തന്നെ മീൻ കറിയുടെ രുചിയിലൊരു കറി തയ്യാറാക്കി നോക്കിയാലോ? 

സംസ്ഥാനത്ത് മീൻ വില കുതിച്ചുയരുകയാണ്. ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപവരെയെത്തി. മത്സ്യലഭ്യതയിലെ കുറവും ട്രോളിങ് നിരോധനവുമാണ് വില കുത്തനെ ഉയരാൻ കാരണമായത്. വരും ദിവസങ്ങളിൽ മീൻ വില ഇനിയും കൂടുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 

മീൻ വില കുതിച്ചുയരുന്ന ഈ സമയത്ത് മിക്ക വീടുകളിലും മീൻ തൽകാലത്തേയ്ക്ക് ഒഴിവാക്കാറാണ് പതിവ്. എന്നാൽ, മീൻ ഇല്ലാതെ തന്നെ മീൻ കറിയുടെ രുചിയിലൊരു കറി തയ്യാറാക്കി നോക്കിയാലോ? 

വേണ്ട ചേരുവകൾ

  • എണ്ണ 2 ടേബിൾ സ്പൂൺ
  •  ഉലുവ അര ടീസ്‌പൂൺ
  • ഇഞ്ചി 1 കഷ്ണം
  • ചെറിയ ഉള്ളി 7 എണ്ണം
  • സവാള ഒന്നിന്റെ പകുതി 
  • പച്ചമുളക് 2 എണ്ണം കീറിയത്
  • തക്കാളി 2 എണ്ണം
  • ഉപ്പ് ആവശ്യത്തിന്
  •  തേങ്ങ ചിരകിയത് ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി കാൽ ടീസ്‌പൂൺ 
  •  മല്ലിപ്പൊടി ഒരു ടീസ്‌പൂൺ 
  • മുളകുപ്പൊടി 2 ടീസ്‌പൂൺ 
  • പുളി വെള്ളം ആവശ്യത്തിന്
  • ‌കറുക് 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. ചട്ടി നന്നായി ചൂടായി കഴിഞ്ഞാൽ എണ്ണ ഒഴിക്കുക. ഇതിലേയ്ക്ക് ഉലുവ ചേർത്ത് പൊട്ടിവരുമ്പോൾ അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചി ചേർത്ത് ചൂടാക്കണം. ശേഷം ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി, സവാള എന്നിവകൂടി ചേർത്ത് വഴറ്റിയെടുക്കുക. ശേഷം എല്ലാം നന്നായി വഴണ്ട് വരുമ്പോഴേക്ക് പച്ചമുളക്, തക്കാളി കഷ്ണങ്ങളാക്കിയത്, ഉപ്പ് എന്നിവകൂടി ചേർത്ത് വഴറ്റുക. ശേഷം മിക്‌സി ജാറിൽ മീൻകറിക്ക് ആവശ്യമായ തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപ്പൊടി, ആവശ്യത്തിന് വെള്ളം എന്നിവകൂടി ചേർത്ത് അരച്ചെടുക്കുക. ശേഷം ഈ അരപ്പ് നേരത്തെ വഴറ്റിവച്ചിരിക്കുന്നവയിൽ ചേർത്ത് തിളപ്പിക്കുക. അരപ്പിൽ വെള്ളം ചേർക്കാതെ വഴറ്റിയതിനുശേഷം അവസാനം വെള്ളം ചേർത്ത് തിളപ്പിക്കുക. ശേഷം ഇതിലേയ്ക്ക് പുളി വെള്ളം കൂടി ചേർക്കണം. കറി നന്നായി തിളച്ചുകഴിഞ്ഞാൽ കടുക് പൊട്ടിച്ച് താളിച്ച് എടുക്കുക. മീനില്ലാത്ത മീൻ കറി തയ്യാർ.

വീട്ടിലുണ്ടാക്കാം രുചിയേറിയ മാംഗോ ഐസ്‌ക്രീം ; ഈസി റെസിപ്പി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates