ചെറിയ തണുപ്പടിക്കുമ്പോള്‍ തന്നെ ഇക്കൂട്ടര്‍ക്ക് തുമ്മലും ജലദോഷവും വരാം. പ്രതിരോധശേഷി കൂട്ടാന്‍ വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കണം. 

രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് എപ്പോഴും അസുഖങ്ങള്‍ വരുന്നത്. ചെറിയ തണുപ്പടിക്കുമ്പോള്‍ തന്നെ ഇക്കൂട്ടര്‍ക്ക് തുമ്മലും ജലദോഷവും വരാം. പ്രതിരോധശേഷി കൂട്ടാന്‍ വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കണം. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

വെളുത്തുള്ളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഇവ ജലദോഷത്തിന്‍റെ ദൈര്‍ഘ്യം വെട്ടിക്കുറയ്ക്കാനും ഗുണം ചെയ്യും.

രണ്ട്... 

മഞ്ഞളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍റെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കും. അത്തരത്തില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

മൂന്ന്...

ആപ്പിള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍‌ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ഇ, തുടങ്ങി നിരവധി ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുളളതാണ് ആപ്പിള്‍. ഇവ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

നാല്...

പാവയ്ക്ക ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പാവയ്ക്കയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

അഞ്ച്...

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: ഹൃദയാരോഗ്യം മുതൽ കുടലിന്‍റെ ആരോഗ്യം വരെ; അറിയാം ഗ്രീന്‍ പെപ്പറിന്‍റെ ഗുണങ്ങള്‍...

youtubevideo