Asianet News MalayalamAsianet News Malayalam

തീരെ മെലിഞ്ഞിരിക്കുന്നതില്‍ 'കോംപ്ലക്‌സോ'?; വണ്ണം കൂട്ടാന്‍ സഹായിക്കുന്ന 5 ഭക്ഷണങ്ങള്‍!

ചിലരെങ്കിലും ആവശ്യത്തിന് വണ്ണമില്ലാത്തതിന്റെ പേരില്‍ 'കോംപ്ലക്‌സ്' നേരിടുന്നവര്‍ ഉണ്ടാകും. അവര്‍ക്ക് സഹായകമാകുന്ന അഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്

five food items which helps to gain weight
Author
Trivandrum, First Published Mar 16, 2020, 9:52 PM IST

മിക്കവാറും എല്ലാവര്‍ക്കും ഇന്നത്തെ കാലത്ത് വണ്ണം കുറയ്ക്കാനുള്ള മാര്‍ഗങ്ങളാണ് അറിയേണ്ടത്. മെലിഞ്ഞിരിക്കുന്നതാണ് നല്ലത് എന്ന തരത്തിലേക്ക് സൗന്ദര്യസങ്കല്‍പങ്ങള്‍ മാറിയതിന്റെ ഭാഗമാണിത്. എന്നാല്‍ ചിലരെങ്കിലും ആവശ്യത്തിന് വണ്ണമില്ലാത്തതിന്റെ പേരില്‍ 'കോംപ്ലക്‌സ്' നേരിടുന്നവര്‍ ഉണ്ടാകും. അവര്‍ക്ക് സഹായകമാകുന്ന അഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

എല്ലാ ദിവസവും അല്‍പം നട്ട്‌സ് കഴിക്കാന്‍ ശ്രമിക്കുക. ധാരാളം പോഷകങ്ങളും കലോറിയും നട്ട്‌സിലടങ്ങിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇത് വണ്ണം വയ്ക്കാന്‍ തീര്‍ച്ചയായും സഹായിക്കും. ബദാം, പിസ്ത, അണ്ടിപ്പരിപ്പ് -ഇങ്ങനെ ഏത് തരം നട്ട്‌സും നിങ്ങള്‍ക്ക് ഇതിനായി തെരഞ്ഞെടുക്കാം. അല്‍പം ഡ്രൈഫ്രൂട്ടും കൂടി ചേര്‍ത്ത് എല്ലാ ദിവസവും കഴിച്ചാല്‍ മതി. 

രണ്ട്...

ഫാറ്റി ഫിഷ് ആണ് വണ്ണം വയ്ക്കാനായി കഴിക്കാവുന്ന അടുത്തൊരു ഭക്ഷണം.

 

five food items which helps to gain weight

 

ധാരാളം പോഷകങ്ങളടങ്ങിയിരിക്കുന്നു എന്നതിനാലാണ്, ഇത് വണ്ണം വയ്ക്കാന്‍ സഹായിക്കുന്നതാകുന്നത്. 

മൂന്ന്...

പോഷകങ്ങളടങ്ങിയ ഷെയ്ക്ക്, സ്മൂത്തികള്‍ എന്നിവ കഴിക്കുന്നതും വണ്ണം വയ്ക്കാന്‍ ഏറെ സഹായിക്കും. പാലിനോടൊപ്പം നല്ല തോതില്‍ പോഷകങ്ങളടങ്ങിയ പഴങ്ങള്‍ ഏതെങ്കിലും ചേര്‍ത്ത് ഷെയ്ക്ക് ആക്കിയ ശേഷം ദിവസവും ഇത് കഴിക്കാം. പഴങ്ങളല്ലെങ്കില്‍ തെരഞ്ഞെടുത്ത എന്തെങ്കിലും പച്ചക്കറികളും ഇതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. 

നാല്...

നല്ലരീതിയില്‍ 'സ്റ്റാര്‍ച്ച്' അടങ്ങിയ ഭക്ഷണങ്ങള്‍ ഏതെങ്കിലും കഴിക്കുന്നതും വണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

 

five food items which helps to gain weight

 

ചോളം, ഓട്ട്‌സ്, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്. 

അഞ്ച്...

ഫുള്‍ ഫാറ്റ് യോഗര്‍ട്ട് അഥവാ കൊഴുപ്പ് നീക്കം ചെയ്യാത്ത കട്ടിത്തൈരും വണ്ണം കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. കൊഴുപ്പ് നീക്കം ചെയ്ത കട്ടിത്തൈര് സാധാരണഗതിയില്‍ വണ്ണം കുറയ്ക്കാന്‍ ഡയറ്റ് പിന്തുടരുന്നവരാണ് കഴിക്കാറ്. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

Follow Us:
Download App:
  • android
  • ios