Asianet News MalayalamAsianet News Malayalam

കൊളസ്ട്രോള്‍ കുറയ്ക്കാൻ എല്ലാ ദിവസവും കഴിക്കാവുന്ന ഭക്ഷണങ്ങള്‍...

ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നു. ഇത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാൻ ദിവസവും കഴിക്കാവുന്ന അഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

five foods which helps to lower cholesterol
Author
First Published Nov 12, 2023, 12:35 PM IST

കൊളസ്ട്രോള്‍ ഒരു ജീവിതശൈലീരോഗമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ പേര്‍ കൊളസ്ട്രോളിനെ കുറെക്കൂടി ഗൗരവത്തോടെ സമീപിക്കുന്നുണ്ട്. ഹൃദയസംബന്ധമായ പ്രശ്നം- ഹൃദയാഘാതം വരെ കൊളസ്ട്രോള്‍ ഉണ്ടാക്കാമെന്നതിനാലാണിത്.

കൊളസ്ട്രോള്‍ നിയന്ത്രിച്ച് പോകാൻ ജീവിതരീതികളില്‍ അതില്‍ തന്നെ പ്രധാനമായും ഭക്ഷണരീതികളില്‍ നിയന്ത്രണം പാലിക്കുകയാണ് വേണ്ടത്. ഇതിന് പല ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതായും നല്ലതുപോലെ കുറയ്ക്കേണ്ടതായുമെല്ലാം വരാം. ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ്സ്, പാക്കേജ്‍ഡ് ഫുഡ്സെല്ലാം കഴിവതും പൂര്‍ണ്ണമായിത്തന്നെ ഒഴിവാക്കുന്നതാണ് ഉചിതം. 

ഇതിനൊപ്പം ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നു. ഇത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാൻ ദിവസവും കഴിക്കാവുന്ന അഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

നെല്ലിക്കയാണ് ഈ പട്ടികയിലുള്‍പ്പെടുന്ന ഏറ്രവും പ്രധാനപ്പെട്ട വിഭവം. ഒരുപാട് ഔഷധമൂല്യമുള്ളൊരു വിഭവമാണ് നെല്ലിക്കയെന്ന് നമുക്കറിയാം. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും അതുവഴി ഹൃദയാരോഗ്യം സുരക്ഷിതമാക്കുന്നതിനുമെല്ലാം സഹായിക്കുന്നൊരു ഭക്ഷണമാണ് നെല്ലിക്കയെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. 

രണ്ട്...

ഗ്രീൻ ടീയും കൊളസ്ട്രോള്‍ കുറയ്ക്കാൻ ഏറെ നല്ലതാണ്.ശരീരത്തില്‍ നിന്ന് ചീത്ത കൊളസ്ട്രോളിനെ നീക്കം ചെയ്യാൻ സഹായിക്കുന്നത് ഗ്രീൻ ടീയിലടങ്ങിയിരിക്കുന്ന 'പോളിഫിനോള്‍സ്' ആണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

മൂന്ന്...

പല ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ചെറുനാരങ്ങയാണ് അടുത്തതായി ഈ പട്ടികയിലുള്‍പ്പെടുന്നത്. ചെറുനാരങ്ങ അടക്കമുള്ള 'സിട്രസ് ഫ്രൂട്ട്സി'ലുള്ള 'ഹെസ്പെരിഡിൻ', 'പെക്ടിൻ' എന്നീ ഘടകങ്ങളാണത്രേ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നത്. 

നാല്...

നട്ട്സ് വിഭാഗത്തിലുള്‍പ്പെടുന്ന വാള്‍നട്ട്സും ഇതുപോലെ കൊളസ്ട്രോള്‍ കുറയ്ക്കാനായി പതിവായി കഴിക്കാവുന്നതാണ്. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെ പഠനം പറയുന്നത് പ്രകാരം വാള്‍നട്ട്സ് മിതമായ അളവില്‍ പതിവായി കഴിക്കുന്നത് വണ്ണം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ഒരുപോലെ സഹായകമാണ്. 

അഞ്ച്...

സ്പിനാഷും ഇത്തരത്തില്‍ കഴിക്കാവുന്നൊരു വിഭവമാണ്. സ്പിനാഷ് ഇല്ലെങ്കില്‍ നമ്മുടെ ചീര ആയാലും മതി. ഇവയിലുള്ള 'കെരോട്ടിനോയിഡ്സ്' ആണത്രേ കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുന്നത്.

Also Read:- അമിതവണ്ണം കുറയ്ക്കാനുള്ള മരുന്ന് റെഡി; നുണയല്ല സംഗതി സത്യമാണ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios