ഓരോ വിഭവങ്ങളിലും നടത്തുന്ന പരീക്ഷണങ്ങള്‍ കാണിക്കുന്ന വീഡിയോകളാണ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിക്കാറ്. സത്യത്തില്‍ ഇങ്ങനെയുള്ള പരീക്ഷണ പാചകങ്ങളുടെ വീഡിയോകളില്‍ വലിയൊരു പങ്കും ഭക്ഷണപ്രേമികളുടെ വായിലിരിക്കുന്നത് മേടിക്കാറാണ് പതിവ്.

ദിവസവും എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറ്. ഇവയില്‍ ഏറെയും ഫുഡ് വീഡിയോകളാണെന്നതില്‍ തര്‍ക്കമില്ല. പല നാടുകളിലെയും ഭക്ഷണസംസ്കാരങ്ങള്‍, നമുക്ക് സുപരിചിതമായ രുചിക്കൂട്ടുകളുടെ തന്നെ രസകരമായ അവതരണങ്ങള്‍ എല്ലാം ഇത്തരത്തില്‍ ഫുഡ് വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്.

എങ്കിലും ഓരോ വിഭവങ്ങളിലും നടത്തുന്ന പരീക്ഷണങ്ങള്‍ കാണിക്കുന്ന വീഡിയോകളാണ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിക്കാറ്. സത്യത്തില്‍ ഇങ്ങനെയുള്ള പരീക്ഷണ പാചകങ്ങളുടെ വീഡിയോകളില്‍ വലിയൊരു പങ്കും ഭക്ഷണപ്രേമികളുടെ വായിലിരിക്കുന്നത് മേടിക്കാറാണ് പതിവ്.

പലപ്പോഴും നമ്മുടെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഇവര്‍ നടത്തുന്ന പരീക്ഷണം നമുക്ക് ഉള്‍ക്കൊള്ളാൻ സാധിക്കാതെ വരാം. അത്തരത്തിലിതാ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ 'പൊങ്കാല' ഏറ്റുവാങ്ങുകയാണ് ഒരു ഫുഡ‍് വീഡിയോ.

സംഗതി, ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ കാര്യമായി വിറ്റഴിക്കപ്പെടുന്ന 'കോംബോ' ആണ്. എന്നാല്‍ വീഡിയോയില്‍ കണ്ടപ്പോള്‍ അധികപേര്‍ക്കും അത് ദഹിച്ചില്ലെന്ന് പറയാം. മധുരപ്രേമികളുടെ ഇഷ്ടവിഭവമായ ഗുലാബ് ജാമുൻ ആണ് വീഡിയോയില്‍ കാണുന്ന 'കോംബോ'യിലെ ഒന്ന്. കൂടെ വിളമ്പുന്നതോ നല്ല കട്ടത്തൈര് ആണ്. 

ഫുഡ് സ്റ്റാളില്‍ ഇത് വിളമ്പുന്നയാള്‍ പറയുന്നത്, ഇത് ഇവരുടെ ഏറ്റവും ഡിമാൻഡുള്ളൊരു കോംബോ ആണെന്നാണ്. എന്നാല്‍ വീഡിയോ കണ്ടവരെല്ലാം തന്നെ ഈ 'കോംബോ'യെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയാണ്. എന്തിനാണ് വെറുതെ കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നും, ഇത് കണ്ടതോടെ ഗുലാബ് ജാമുനും വെറുത്തും തൈരും വെറുത്തു എന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റിലൂടെ കുറിച്ചിരിക്കുന്നു.

അതേസമയം ചുരുക്കം ചിലര്‍ വ്യത്യസ്തമായ ഈ 'കോംബോ'യെ ഉള്‍ക്കൊള്ളുന്നുമുണ്ട്. എന്തായാലും വീഡിയോ ഇതോടെ ശ്രദ്ധിക്കപ്പെട്ടുവെന്ന് സാരം. 

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- സംഭാരത്തിന് 'അഡിക്ട്' ആയി; സോഷ്യല്‍ മീഡിയയിലൂടെ യുവാവ് പറയുന്നത്...

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News