പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. പ്രമേഹരോഗികൾ കാർബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധിക്കണം. 

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് ഏറെ പ്രധാനമാണ്. അതുകൊണ്ടു തന്നെ പ്രമേഹ രോഗികള്‍ക്ക് എന്തു കഴിക്കാനും പേടിയാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. പ്രമേഹരോഗികൾ കാർബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധിക്കണം. 

പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും വിശപ്പ് കൂട്ടുകയും ചെയ്യും. വെള്ള റൊട്ടി, പാസ്ത, ചില ധാന്യങ്ങൾ, ബിസ്ക്കറ്റ്, ബേക്കറി ഭക്ഷണങ്ങൾ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. 

രണ്ട്...

പഞ്ചസാര ധാരാളം അടങ്ങിയ കേക്ക്, കാന്‍റി, ചോക്ലേറ്റുകള്‍ തുടങ്ങിയ ബേക്കറി സാധനങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. 

മൂന്ന്... 

സംസ്കരിച്ച ഭക്ഷണം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീസ്, സോസേജ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളില്‍ അമിതമായി പഞ്ചസാര അടങ്ങിയിച്ചുണ്ട്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

നാല്...

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളൊക്കെ അത്തരത്തില്‍ കുറയ്ക്കുന്നതാണ് നല്ലത്. 

അഞ്ച്...

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കൂട്ടുക മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കാം. 

ആറ്...

വൈറ്റ് ബ്രഡാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന 'ഗ്ലൈസെമിക്' സൂചികയുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതിനാല്‍ പ്രമേഹ രോഗികള്‍ വൈറ്റ് ബ്രഡ് ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: തൈരില്‍ തേന്‍ ചേര്‍ത്ത് ഉപയോഗിക്കാം; ചര്‍മ്മത്തില്‍ വരും അത്ഭുതമാറ്റങ്ങള്‍...

youtubevideo