Asianet News MalayalamAsianet News Malayalam

വീട്ടില്‍ കേക്കുണ്ടാക്കി വില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; പണി വാങ്ങല്ലേ...

പരിചയക്കാരില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ എല്ലാം ചെറിയ ഓര്‍ഡറുകളെടുത്ത്, കേക്ക് തയ്യാറാക്കി നല്‍കിയിരുന്നവര്‍ നിരവധിയാണ്. പരസ്യത്തിനായി സമൂഹമാധ്യമങ്ങളുമുണ്ടല്ലോ. എന്നാല്‍ ഇനി ഈ പതിവ് നടക്കില്ല
 

food safety department warns cake bakers to get licence
Author
Trivandrum, First Published Oct 21, 2020, 3:22 PM IST

ലോക്ഡൗണ്‍ കാലത്ത് നമ്മള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഏറ്റവുമധികം കണ്ടതും പരീക്ഷിച്ചുനോക്കിയതുമായ ഒരു 'ഹോബി', കേക്ക് തയ്യാറാക്കലാണ്. ചിലര്‍ വീട്ടാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം കേക്ക് തയ്യാറാക്കുമ്പോള്‍ മറ്റ് ചിലരാകട്ടെ, കച്ചവടത്തിന് വേണ്ടിയും കേക്ക് തയ്യാറാക്കിയിരുന്നു. 

പരിചയക്കാരില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ എല്ലാം ചെറിയ ഓര്‍ഡറുകളെടുത്ത്, കേക്ക് തയ്യാറാക്കി നല്‍കിയിരുന്നവര്‍ നിരവധിയാണ്. പരസ്യത്തിനായി സമൂഹമാധ്യമങ്ങളുമുണ്ടല്ലോ. 

എന്നാല്‍ ഇനി ഈ പതിവ് നടക്കില്ല. വീട്ടില്‍ തന്നെ തയ്യാറാക്കി വില്‍ക്കാനാണെങ്കിലും അതിനും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമാണെന്ന ഓര്‍മ്മപ്പെടുത്തലുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. 

ബേക്കറികള്‍, ചായക്കടകള്‍, ഹോട്ടലുകള്‍, സ്‌റ്റേഷനറി സ്‌റ്റോറുകള്‍, പലചരക്ക് വ്യാപാരികള്‍, അങ്കണവാടികള്‍, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌ക്കൂളുകള്‍, ഭക്ഷണം പാകം ചെയ്യുന്ന ആളുകള്‍, പലഹാരങ്ങള്‍ കൊണ്ടുനടന്ന് വില്‍പന നടത്തുന്നവര്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, കല്യാണ മണ്ഡപം നടത്തുന്നവര്‍, പച്ചക്കറി- പഴക്കച്ചവടക്കാര്‍, മത്സ്യക്കച്ചവടക്കാര്‍, പെട്ടിക്കടക്കാര്‍ എന്നിവര്‍ക്ക് പുറമെ ഹോം മെയ്ഡ് കേക്കുകള്‍ വില്‍ക്കുന്നവരും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധമായി ചെയ്തിരിക്കണമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിക്കുന്നത്. 

രജിസ്‌ട്രേഷന്‍ എടുക്കാത്തവര്‍ക്ക് 50,000 രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പായി നല്‍കുന്നു. 

Also Read:- അല്‍പം പാല്‍ വറുത്താലോ!; വ്യത്യസ്തമായ 'ഫ്രൈഡ് മില്‍ക്ക്' റെസിപ്പി...

Follow Us:
Download App:
  • android
  • ios