സ്‌ത്രീകള്‍ എന്നും കഴിച്ചിരിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 26, Apr 2019, 9:04 AM IST
food that women should include daily
Highlights

സ്‌ത്രീകള്‍ സൗന്ദര്യസംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കാറുണ്ട്. എന്നാല്‍ ഈ ശ്രദ്ധ ആരോഗ്യസംരക്ഷണത്തില്‍ പലരും കാട്ടാറില്ല. ഇതുകൊണ്ടാണ് സ്‌ത്രീകളില്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍  കൂടിവരുന്നത്.

സ്‌ത്രീകള്‍ സൗന്ദര്യസംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കാറുണ്ട്. എന്നാല്‍ ഈ ശ്രദ്ധ ആരോഗ്യസംരക്ഷണത്തില്‍ പലരും കാട്ടാറില്ല. ഇതുകൊണ്ടാണ് സ്‌ത്രീകളില്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍  കൂടിവരുന്നത്. ഭക്ഷണശീലത്തില്‍ ഉള്‍പ്പടെ സ്‌ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആരോഗ്യസംരക്ഷണത്തിനായി, ദിവസേനയുള്ള ഭക്ഷണത്തില്‍ ഉറപ്പായും സ്‌ത്രീകള്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍  എന്തൊക്കെയാണെന്ന് നോക്കാം.

1. ഉരുള കിഴങ്ങ്

ബീറ്റ കരോട്ടിന്‍ ഏറെ അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ് ദഹനത്തിന് ഉത്തമമാണ്. ജീവകം സി, ഇ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ഉരുള കിഴങ്ങ്, ഹൃദയം, തലച്ചോറ്, ശ്വാസകോശം എന്നിവയുടെ ആരോഗ്യത്തിനും നല്ലതാണ്.

2. ബീറ്റ് റൂട്ട്

വലിയ അളവില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ബീറ്റ് റൂട്ട് ദിവസേന കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനാകും. ഫോളിക് ആസിഡ്, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, പൊട്ടാസ്യം, ജീവകം സി, നാരുകള്‍, അന്നജം എന്നിവയൊക്കെ അടങ്ങിയിട്ടുള്ള ബീറ്റ് റൂട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുകയും, ശരീരഭാരം, പൊണ്ണത്തടി എന്നിവ നിയന്ത്രിക്കാനും സഹായിക്കും.

3. വെളുത്തുള്ളി

ജീവകം ബി6, മാംഗനീസ്, സെലെനിയം എന്നിവയൊക്കെ അടങ്ങിയിട്ടുള്ള വെളുത്തുള്ളി രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്‌ക്കാന്‍ സഹായിക്കും. ക്യാന്‍സര്‍ തടുക്കാനും, അസ്ഥികളുടെ ബലത്തിനും വെളുത്തുള്ളി നല്ലതാണ്.

4. ഇഞ്ചി

നെഞ്ചെരിച്ചില്‍, പനി, പ്രമേഹം എന്നിവയൊക്കെ പ്രതിരോധിക്കാനും, ക്യാന്‍സര്‍ സാധ്യത കുറയ്‌ക്കാനും ഇഞ്ചിക്ക് സാധിക്കും.

5 . ബീന്‍സ്

നാരുകള്‍ ഏറെ അടങ്ങിയിട്ടുള്ള ബീന്‍സ് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ക്യാന്‍സറിനെ ചെറുക്കുന്ന തരം പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിച്ച്, ശരീര ഭാരവും വണ്ണവും കുറയ്‌ക്കാന്‍ ബീന്‍സ് സഹായിക്കും.


 

loader