Asianet News MalayalamAsianet News Malayalam

അമിതവണ്ണം കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങളോട് 'നോ' പറയൂ...

അമിതവണ്ണം കുറയ്ക്കാന്‍ പട്ടിണി കിടന്നിട്ട് ഒരു കാര്യവും ഇല്ല. ചില ഭക്ഷണങ്ങളോട് ഗുഡ്ബൈ പറഞ്ഞ് പോഷക​ഗുണമുള്ള ഭക്ഷണത്തോട് ഹാലോ പറയുകയാണ് വേണ്ടത്. 

food to avoid when you are trying to lose weight
Author
Thiruvananthapuram, First Published Aug 25, 2019, 1:13 PM IST

അമിതവണ്ണം കുറയ്ക്കാന്‍ പട്ടിണി കിടന്നിട്ട് ഒരു കാര്യവും ഇല്ല. ചില ഭക്ഷണങ്ങളോട് ഗുഡ്ബൈ പറഞ്ഞ് പോഷക​ഗുണമുള്ള ഭക്ഷണത്തോട് ഹാലോ പറയുകയാണ് വേണ്ടത്. തടി കുറയ്ക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

പ്രോസസ്ഡ് മീറ്റില്‍ പൊണ്ണത്തടിക്ക് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതിനാൽ സംസ്കരിച്ച ഇറച്ചി ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുകയേയുള്ളൂ. ഇവ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. 

രണ്ട്...

തൈര് പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണമാണെങ്കിലും അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്. തൈരിലെ കൊഴുപ്പ് വയറ്റിൽ അടിഞ്ഞ് കൂടാനുള്ള സാധ്യത കൂടുതലാണ്. 

മൂന്ന്...

പഞ്ചസാരയുടെ അളവ് അധികമായ പഴച്ചാറുകൾ ഗുണത്തെക്കാൾ ദോഷമായിരിക്കും ചെയ്യുക. ശരീരഭാരം കുറയ്ക്കാൻ  ആഗ്രഹിക്കുന്നുവെങ്കിൽ ജ്യൂസ് കുടിക്കുന്നതിന് പകരം പഴങ്ങൾ വെറുതെ കഴിക്കുന്നത് ശീലമാക്കുന്നതാണ് അഭികാമ്യം. 

നാല്...

പാക്കറ്റ് ഫുഡുകൾ പൂർണമായും ഒഴിവാക്കണം. പാക്കറ്റ് ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് കൂടുതൽ ദോഷം ചെയ്യും. കൊളസ്ട്രോൾ, പ്രമേഹം പോലുള്ള അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.  

അഞ്ച്...

ഡയറ്റ് സോഡ ശരീരത്തിന് അത്രനല്ലതല്ല എന്നതാണ് സത്യം. ഡയറ്റ് സോഡയിൽ ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു.  കിഡ്‌നി നശിക്കാനും കിഡ്‌നി സംബന്ധമായ മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്നു. 

ആറ്...

മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് കാര്യം എല്ലാവർക്കും അറിയാം.  മദ്യം അമിതമായി കഴിക്കുന്നത് വിശപ്പ് വർധിപ്പിക്കാനും ഒപ്പം കഴിക്കുന്ന വറുത്തതും പൊരിച്ചതുമായ ഭക്ഷണം തടി കൂടാനും സഹായിക്കും. കൂടാതെ മദ്യപിക്കുന്തോറും കുടവയർ കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. 
 

Follow Us:
Download App:
  • android
  • ios