ഒരു വലിയ ട്രേയിൽ നിന്ന് പച്ചയും ചുവപ്പും നിറത്തിലുള്ള പച്ചമുളകുകള്‍ ഓരോന്നും കഴിക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്. ഒന്നിനുപുറകെ ഒന്നായി മുളക് ചവച്ചുകൊണ്ട് കഷ്ടപ്പെടുകയാണ് ഇയാള്‍. 

പലപ്പോഴും ഭക്ഷണവുമായി ബന്ധപ്പെട്ട ചലഞ്ച് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അക്കൂട്ടത്തില്‍ ഇതാ പുതിയൊരു വീഡിയോ കൂടി എത്തിയിട്ടുണ്ട്. ഇതില്‍ ഒരു ഫുഡ് വ്ളോഗര്‍ ഒരു പ്ലേറ്റ് നിറയെ പച്ചമുളക് പച്ചയ്ക്ക് കഴിക്കുന്ന ദൃശ്യമാണ് കാണുന്നത്. 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ദില്ലിയില്‍ നിന്നുള്ള ഫുഡ് വ്ളോഗറാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. ഒരു വലിയ ട്രേയിൽ നിന്ന് പച്ചയും ചുവപ്പും നിറത്തിലുള്ള പച്ചമുളകുകള്‍ ഓരോന്നും കഴിക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്. ഒന്നിനുപുറകെ ഒന്നായി മുളക് ചവച്ചുകൊണ്ട് കഷ്ടപ്പെടുകയാണ് ഇയാള്‍. എരുവിനെ ശമിപ്പിക്കാന്‍ ഇടയ്ക്ക് ഇയാള്‍ കുറച്ച് തൈര് കുടിക്കുന്നതും വീഡിയോയില്‍ കാണാം. 

View post on Instagram

76000 പേരാണ് വീഡിയോ ഇതുവരെ കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. എന്തിനാണ് ഇത്തരത്തില്‍ സ്വന്തം ആരോഗ്യം നശിപ്പിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. 

അതിനിടെ ഒരു കണ്ടെയ്നർ നിറയെ എണ്ണമറ്റ സ്ട്രോബെറി കഴിക്കുന്ന ഒരു കണ്ടന്‍റ് ക്രിയേറ്ററിന്‍റെ വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 100 ലിറ്ററി'ന് തുല്യ അളവില്‍ സ്ട്രോബെറി കഴിച്ചു എന്നാണ് ആ യുവാവ് അവകാശപ്പെടുന്നത്. ഗ്ലാസ് പെട്ടിയിലെ സ്ട്രോബെറികള്‍ മുഴുവന്‍ കഴിക്കാന്‍ 12 മണിക്കൂര്‍ വേണ്ടി വന്നുവെന്നും വീഡിയോയില്‍ സൂചിപ്പിക്കുന്നു. ഓരോ സ്ട്രോബെറികളും വായിലിട്ട് ഒന്നിനുപുറകെ ഒന്നായി ചവച്ചു കഴിക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്.

Also read: മഴക്കാലത്ത് ആസ്ത്മാ രോഗികള്‍ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍

youtubevideo