Asianet News MalayalamAsianet News Malayalam

തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും കഴിക്കാം ഈ ഭക്ഷണങ്ങള്‍...

ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. 

foods for healthy and beautiful hair
Author
Thiruvananthapuram, First Published Feb 13, 2021, 10:45 AM IST

നീണ്ട ഇടതൂർന്ന തലമുടി ഏതൊരു പെണ്ണും ഒന്ന് മോഹിക്കും. എന്നാല്‍ തലമുടി കൊഴിച്ചിലും താരനുമാണ് പലര്‍ക്കും ശത്രുവാകുന്നത്. തലമുടിയുടെ ആരോഗ്യത്തിന് പുറമേ മാത്രം ചെയ്തിട്ടു കാര്യമില്ല.

ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. തിളക്കവും ആരോഗ്യവുമുള്ള തലമുടിക്കായി നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി.

തലമുടി വളരാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

മത്സ്യം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ ആരോഗ്യം വർധിപ്പിക്കാനും ഇടതൂർന്നതും മൃതുത്വമുള്ളതുമായ തലമുടി സ്വന്തമാക്കാനും മത്സ്യം ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താം. 

രണ്ട്...

തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട. കൂടാതെ പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മുട്ട. ഇവ തലമുടിയുടെ ആരോഗ്യത്തിനും ഏറേ നല്ലതാണ്. 

മൂന്ന്...

തലമുടിയുടെ വളര്‍ച്ചക്ക് ആവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും അടങ്ങിയതാണ് ഇലക്കറികൾ. അതിനാല്‍ ഇലക്കറികൾ ദിവസവും 150 ഗ്രാം വീതം കഴിക്കുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

നാല്...

ചെറുപയറിൽ അയണിന്റെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതു കൂടാതെ പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ്, തുടങ്ങിയ അവശ്യ പോഷകങ്ങളും ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തലമുടിയുടെ വളർച്ചയ്ക്ക് ഏറേ നല്ലതാണ്. 

അഞ്ച്...

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യമുള്ളതും ബലമുള്ളതുമായ തലമുടി ലഭ്യമാകാൻ ദിവസവും ഒന്നോ രണ്ടോ നട്സ് കഴിക്കുന്നത് നല്ലതാണ്. 

Also Read: ഈ നാല് ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കൂ, മുടികൊഴിച്ചിൽ കുറയ്ക്കാം...

Follow Us:
Download App:
  • android
  • ios