പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.  

പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വേദനസംഹാരികളുടെ അമിത ഉപയോഗം പലപ്പോഴും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ വേദനസംഹാരികള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കഴിക്കുക. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.

വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക എന്നത് വളരെ പ്രധാനമാണ്. വൃക്കയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

കാബേജ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കാബേജ്. വൃക്കയുടെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

രണ്ട്...

മഞ്ഞളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വൃക്കകളുടെ ആരോഗ്യത്തിനും മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

മൂന്ന്...

മുട്ടയാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച്, മുട്ടയുടെ വെള്ള ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.

നാല്...

ഇഞ്ചിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവയും വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. 

അഞ്ച്...

വെളുത്തുള്ളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വൃക്കകളുടെ ആരോഗ്യത്തിനായി വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. 

ആറ്...

സവാളയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന ക്രിയാറ്റീന്‍ തോത് ഉള്ളവര്‍ക്കും വൃക്കയുടെ ആരോഗ്യം മോശമായവര്‍ക്കും സവാള ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.