Asianet News MalayalamAsianet News Malayalam

വൃക്കരോഗമുള്ളവർ കഴിക്കേണ്ട പ്രധാനപ്പെട്ട 5 ഭക്ഷണങ്ങൾ

ശരീരത്തിൽ നിന്നും മാലിന്യങ്ങൾ പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക. വൃക്ക തകരാർ മൂലം ശരീരത്തിലെ കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ക്ക് ബലം കുറയുക, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്ക് കാരണമാകും.പ്രമേഹവും ഉയർന്ന രക്തസമ്മർദവുമാണ് വൃക്കരോഗത്തിന് സാധ്യത കൂട്ടുന്ന ഘടകങ്ങൾ. പൊണ്ണത്തടി, പുകവലി, ജനറ്റിക്സ്, പ്രായം, ലിംഗം ഇവയും രോഗസാധ്യത കൂട്ടുന്നു. 

Foods for People With Kidney Problems
Author
Trivandrum, First Published May 18, 2019, 11:54 AM IST

ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളെയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. 120-150 ക്വാര്‍ട്സ് രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് കിഡ്നിക്കുണ്ട്. കിഡ്നി പ്രവര്‍ത്തനരഹിതമായിരിക്കുന്ന അവസ്ഥയിലാണെങ്കില്‍ ശരീരം പല വിധത്തിലാണ് പ്രതികരിക്കുന്നത്. 

ശരീരത്തിൽ നിന്നും മാലിന്യങ്ങൾ പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക. വൃക്ക തകരാർ മൂലം  കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ക്ക് ബലം കുറയുക, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്ക് കാരണമാകും.

Foods for People With Kidney Problems

പ്രമേഹവും ഉയർന്ന രക്തസമ്മർദവുമാണ് വൃക്കരോഗത്തിന് സാധ്യത കൂട്ടുന്ന ഘടകങ്ങൾ. പൊണ്ണത്തടി, പുകവലി, ജനറ്റിക്സ്, പ്രായം, ലിംഗം ഇവയും രോഗസാധ്യത കൂട്ടുന്നു. വൃക്കരോഗങ്ങളുള്ളവർ നിർബന്ധമായും കഴിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു...

വെളുത്തുള്ളി...

 വൃക്കരോഗമുള്ളവർ സോഡിയത്തിന്റെയും ഉപ്പിന്റെയും അളവും കുറയ്ക്കണം, വെളുത്തുള്ളി ഉപ്പിനു പകരമായി രുചിയും പോഷകഗുണവും നൽകുന്നു. മാംഗനീസ്, ജീവകം സി, ജീവകം ബി 6 ഇവയും സൾഫർ സംയുക്തങ്ങളും വെളുത്തുള്ളിയിലുണ്ട്.

Foods for People With Kidney Problems

മുട്ടയുടെ വെള്ള...

 മുട്ടയുടെ മഞ്ഞക്കുരു പോഷകസമ്പന്നമാണെങ്കിലും അവയിൽ ഫോസ്ഫറസ് ധാരാളമുണ്ട്. അതുകൊണ്ടു തന്നെ റീനൽ ഡയറ്റ് പിന്തുടരുന്നവർക്ക് മുട്ടയുടെ വെള്ളയാണ് നല്ലത്. വൃക്കകൾക്ക് ദോഷം വരുത്താത്ത പ്രോട്ടീൻ മുട്ടവെള്ളയിലുണ്ട്. ഡയാലിസിസിനു വിധേയരാകുന്ന രോഗികൾക്ക് മികച്ച ഒരു ഭക്ഷണമാണിത്.

Foods for People With Kidney Problems

ഒലീവ് ഓയിൽ...

വൃക്കരോഗമുള്ളവർ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണിത്. ഒലേയിക് ആസിഡ് എന്ന മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് ആണ് ഇതിലുള്ളത്. ഇതിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.

Foods for People With Kidney Problems

പൈനാപ്പിൾ...

 പഴങ്ങളായ ഓറഞ്ച്, വാഴപ്പഴം, കിവി ഇതെല്ലാം പൊട്ടാസ്യം കൂടുതലുള്ളവയാണ്. എന്നാൽ പൈനാപ്പിളിൽ പൊട്ടാസ്യം വളരെ കുറവാണ്. വൃക്ക രോഗികൾക്ക് മികച്ച ഫലവർഗമാണിത്. നാരുകൾ, ബി വൈറ്റമിനുകള്‍, മാംഗനീസ് ഇൻഫ്ലമേഷൻ  കുറയ്ക്കാൻ സഹായിക്കുന്ന ബ്രൊമെലെയ്ൻ എന്ന എൻസൈം ഇവ പൈനാപ്പിളിലുണ്ട്.

Foods for People With Kidney Problems

കാപ്സിക്കം...

കാപ്സിക്കത്തിൽ പൊട്ടാസ്യം വളരെ കുറവാണ്. ജീവകം സി ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്ന ജീവകം എ കാപ്സിക്കത്തിൽ ധാരാളമുണ്ട്.

Foods for People With Kidney Problems
 

Follow Us:
Download App:
  • android
  • ios