ഡയബറ്റിസ് എന്ന അസുഖം ഉണ്ടെങ്കിൽ മനസിൽ ആദ്യം വരുന്നത് മധുരം ഒഴിവാക്കുക എന്നാണ്.  എന്നാൽ പഞ്ചസാരയുടെ അളവ് കുറച്ചതു കൊണ്ടു മാത്രമായില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ, നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണവും സഹായിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയൊക്കെ...

ഒന്ന്...

പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകളും ധാതുക്കളും ഇതിലുണ്ട്. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ദഹിക്കാനും എളുപ്പമാണ്. ഇതിലടങ്ങിയ ജീവകം ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. 

രണ്ട്...

പാവയ്ക്ക കയ്പ്പാണെങ്കിലും ധാരാളം ​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നു മാത്രമല്ല പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച ഭക്ഷണവും ആണിത്. പാവയ്ക്കയിൽ, ഇൻസുലിനെ ഇമിറ്റേറ്റ് ചെയ്യുന്ന Poly peptide-P അഥവാ P- insulin എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.

മൂന്ന്...

പലർക്കും അത്ര താൽപ്പര്യം ഇല്ലാത്ത പച്ചക്കറിയാണ് റാഡിഷ്. എന്നാൽ പ്രമേഹരോഗികൾക്ക് ഏറെ നല്ല ഭക്ഷണമാണിത്. നാരുകൾ ധാരാളം ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കറിവച്ചും സാലഡിൽ ചേർത്തും സൂപ്പ് ആക്കിയും റാഡിഷ് ഉപയോഗിക്കാം. 

നാല്...

പ്രമേഹരോ​ഗികൾ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്നീസാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. പ്രമേഹ രോഹഗികള്‍ സ്റ്റാര്‍ച്ച് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുന്‍പ് ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ജേണല്‍ മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.