എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ഏറെ പ്രധാനപ്പെട്ട ധാതുവാണ് മഗ്നീഷ്യം.

ശരീരത്തിന്‍റെ പല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഒന്നാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ഏറെ പ്രധാനപ്പെട്ട ധാതുവാണ് മഗ്നീഷ്യം. മഗ്നീഷ്യത്തിന്റെ അഭാവം മൂലം എല്ലുകളുടെ ബലക്കുറവ്, തലവേദന, മൈഗ്രേയ്ൻ, ഛര്‍ദ്ദി, വയറുവേദന, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ ഉണ്ടാകം. മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ചീര

ഒരു കപ്പ് വേവിച്ച ചീരയില്‍ നിന്നും 157 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും. അതിനാല്‍ ചീര കഴിക്കുന്നത് മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ സഹായിക്കും. 

2. മത്തങ്ങ വിത്തുകൾ

മഗ്നീഷ്യത്തിന്‍റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മത്തങ്ങ വിത്തുകൾ. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

3. ബദാം 

ഒരു പിടി ബദാം നിന്നും 80 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും. അതിനാല്‍ ബദാമും കഴിക്കാം. 

4. ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം.

5. അവക്കാഡോ

ഒരു ഇടത്തരം അവക്കാഡോയില്‍ 58 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ടാകും. കൂടാതെ ഇവയില്‍ പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. 

6. വാഴപ്പഴം

വാഴപ്പഴത്തിലും മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

7. പയര്‍ വര്‍ഗങ്ങള്‍

 പയര്‍ വര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മഗ്നീഷ്യം ലഭിക്കാന്‍ സഹായിക്കും. 

8. ചിയാ സീഡ് 

ചിയാ സീഡില്‍ നിന്നും മഗ്നീഷ്യം ലഭിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.