തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. 

ശരീരത്തിന്‍റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഉൽപാദിപ്പിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്. ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോയ്ഡ്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മോശമാകാം. അത്തരത്തില്‍ തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. 

തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

സോയാ ഉല്‍പ്പന്നങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ഇവ തകരാറിലാക്കും. അതിനാല്‍ സോയാ ബീന്‍സ്, സോയാ മില്‍ക്ക് തുടങ്ങിയവ തൈറോയ്ഡ് രോഗ സാധ്യതയുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

രണ്ട്... 

ക്രൂസിഫറസ് പച്ചക്കറികളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കോളിഫ്ലവര്‍, ബ്രൊക്കോളി, കാബേജ് തുടങ്ങിയവ തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നന്നല്ല. 

മൂന്ന്... 

ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണങ്ങളും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നന്നല്ല. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

നാല്... 

സംസ്കരിച്ച ഭക്ഷണങ്ങളും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നതും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

അഞ്ച്... 

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

ആറ്... 

അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് തൈറേയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലത്. 

ഏഴ്... 

കോഫിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കഫൈന്‍ അടങ്ങിയ കോഫി പോലെയുള്ളവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലത്. 

എട്ട്... 

മദ്യം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അമിത മദ്യപാനവും തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.

Also read: നിങ്ങൾക്ക് രോഗപ്രതിരോധശേഷി കുറവാണോ? ശരീരം കാണിക്കും ഈ ലക്ഷണങ്ങള്‍...

youtubevideo