ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. 100 ഗ്രാം ബീറ്റ്റൂട്ടില്‍ 0.8 മൈക്രോഗ്രാം ഇരുമ്പാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ ബീറ്റ്റൂട്ടിനെക്കാള്‍ അയേണ്‍ അടങ്ങിയ മറ്റ് ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

അയേണ്‍ അഥവാ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. 100 ഗ്രാം ബീറ്റ്റൂട്ടില്‍ 0.8 മൈക്രോഗ്രാം ഇരുമ്പാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ ബീറ്റ്റൂട്ടിനെക്കാള്‍ അയേണ്‍ അടങ്ങിയ മറ്റ് ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. ചീര

ഇരുമ്പിന്‍റെ മികച്ച ഉറവിടമാണ് ചീര. 100 ഗ്രാം വേവിച്ച ചീരയില്‍ 2.7 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഒപ്പം പൊട്ടാസ്യം, വിറ്റാമിൻ എ, ബി, കെ എന്നിവയുടെ നല്ല ഉറവിടമാണ് ചീര.

2. പയറുവര്‍ഗങ്ങള്‍

100 ഗ്രാം വേവിച്ച പയറുവര്‍ഗങ്ങളില്‍ നിന്നും 3.3 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിരിക്കുന്നു. കൂടാതെ പ്രോട്ടീനും ഫൈബറും ഇവയിലുണ്ട്.

3. റെഡ് മീറ്റ് 

100 ഗ്രാം റെഡ് മീറ്റില്‍ നിന്നും 2.7 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിരിക്കുന്നു. 

4. മത്തങ്ങാ വിത്ത് 

100 ഗ്രാം മത്തങ്ങാ വിത്തില്‍ നിന്നും 2.8 മൈക്രോഗ്രാം അയേണ്‍ ലഭിക്കും. കൂടാതെ ഇവ ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ്. 

5. ഡാര്‍ക്ക് ചോക്ലേറ്റ്

100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും 2.9 മൈക്രോഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ആന്‍റി ഓക്സിഡന്‍റുകളുടെ കലവറ കൂടിയാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പതിവായി രാവിലെ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഏഴ് ഗുണങ്ങള്‍

youtubevideo