തലമുടിയില്‍ നേരത്തെ നര കയറാതിരിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

വിറ്റാമിനുകളുടെ  കുറവ് കൊണ്ടും തലമുടിയുടെ കരുത്ത് കുറയാനും ഇത്തരത്തിലുള്ള അകാലനര പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
 

foods that reverse grey hair naturally

പ്രായം കൂടുന്നതനുസരിച്ച് തലമുടി നരക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലര്‍ക്ക്  വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. വിറ്റാമിനുകളുടെ  കുറവ് കൊണ്ടും തലമുടിയുടെ കരുത്ത് കുറയാനും ഇത്തരത്തിലുള്ള അകാലനര പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ബദാം

വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബദാമില്‍ ബയോട്ടിനും വിറ്റാമിന്‍ ഇയും ഉള്ളതിനാല്‍ ഇവ അകാലനരയെ അകറ്റാന്‍ സഹായിക്കും.  

2. ക്യാരറ്റ്

ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും അടങ്ങിയ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അകാലനരയെ തടയാനും തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

3. നെല്ലിക്ക 

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നെല്ലിക്ക കഴിക്കുന്നതും അകാലനരയെ തടയാനും മുടിക്ക് കറുപ്പ് നിറം ലഭിക്കാനും സഹായിക്കും.

4. ബെറി പഴങ്ങള്‍ 

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

5. വാള്‍നട്സ് 

ബയോട്ടിന്‍ ധാരാളം അടങ്ങിയതാണ് വാള്‍നട്സ്. അതിനാല്‍ ഇവ കഴിക്കുന്നതും അകാലനരയെ അകറ്റാനും തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

6. ഫാറ്റി ഫിഷ്

പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ സാല്‍‌മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നത് അകാലനര വരാതിരിക്കാന്‍ ഗുണം ചെയ്യും. 

7. ഇലക്കറികള്‍  

അയേണ്‍, ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ഇലക്കറികള്‍  കഴിക്കുന്നതും അകാലനരയെ തടയാനും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പഴങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios