പല കാരണങ്ങള്‍ കൊണ്ടും ചിലരില്‍  പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയാം. ഇത്തരത്തില്‍ പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാൽ അത് ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക.

രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്‍ലെറ്റുകൾ. ചെറുതോ വലുതോ ആയ മുറിവ് പറ്റിയാൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. ഇത് അമിതമായി രക്തം നഷ്ടപ്പെടുന്നതിനെ തടയാന്‍ സഹായിക്കും. പല കാരണങ്ങള്‍ കൊണ്ടും ചിലരില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയാം. ഇത്തരത്തില്‍ പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാൽ അത് ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക.

പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

പപ്പായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ എ, സി, ഇ തുടങ്ങിയവ അടങ്ങിയ പപ്പായ കഴിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. 

രണ്ട്... 

ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ കെ, അയേണ്‍ തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. 

മൂന്ന്... 

മാതളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം കഴിക്കുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. 

നാല്... 

ബീറ്റ്റൂട്ടാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബൂറ്റ്റൂട്ടില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. 

അഞ്ച്... 

മത്തങ്ങയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ എ, സി, ഇ തുടങ്ങിയവ അടങ്ങിയ മത്തങ്ങ കഴിക്കുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. 

ആറ്...

ഇരുമ്പിന്റെയും മറ്റ് പോഷകങ്ങളുടെയും മികച്ച ഉറവിടമായതിനാൽ, കരൾ കഴിക്കുന്നതും ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് ഉൽപാദനത്തെ സഹായിക്കും. 

ഏഴ്... 

മുട്ട പ്രോട്ടീനിന്‍റെ മികച്ച ഉറവിടമാണ്. പ്ലേറ്റ്‌ലെറ്റുകളുടെ വളർച്ചയ്ക്കും വികാസത്തിനും ഇവ സഹായിക്കും.

എട്ട്... 

ബ്രൊക്കോളിയാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഈ ക്രൂസിഫറസ് പച്ചക്കറിയിൽ ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിൻ കെയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. 

ഒമ്പത്...

വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് പ്ലേറ്റ്‌ലെറ്റുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ രക്തചംക്രമണ വ്യവസ്ഥ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വണ്ണം കുറയ്ക്കാന്‍ പതിവായി കുടിക്കാം ഈ പാനീയം...

youtubevideo