അനാരോഗ്യകരമായ ഭക്ഷണക്രമം മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാം. മുഖക്കുരുവിനെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

മുഖക്കുരു എപ്പോഴും വരുന്ന ചര്‍മ്മമാണോ നിങ്ങളുടേത്? എങ്കില്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അനാരോഗ്യകരമായ ഭക്ഷണക്രമം മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാം. മുഖക്കുരുവിനെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമിതമായ പഞ്ചസാരയുടെ ഉപയോഗം ചര്‍മ്മത്തിലെ ഗ്രന്ഥികളില്‍ എണ്ണ അമിതമായി ഉത്പാദിപ്പിക്കുന്നതിന് കാരണമാകും. ഈ അധിക എണ്ണ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയ്ക്കുകയും മുഖക്കുരു ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നതും മുഖക്കുരുവിനുള്ള സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ എണ്ണ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കൂടുതലായി കലോറിയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ അമിതമായി കഴിക്കുന്നതും മുഖക്കുരുവിന്‍റെ സാധ്യതയെ കൂട്ടും. 

അതുപോലെ പാലുൽപ്പന്നങ്ങൾ, പ്രത്യേകിച്ച് പശുവിൻ പാൽ, ചില വ്യക്തികളിൽ മുഖക്കുരുവിന് കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു. കാരണം പാലും പാലുല്‍പ്പന്നങ്ങളും ഇൻസുലിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് ചർമ്മത്തിൽ എണ്ണ ഉൽപാദനം വർധിപ്പിക്കുകയും അതുവഴി മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ ക്രീം, ചീസ്, കോട്ടേജ് ചീസ് തുടങ്ങിയവ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് മുഖക്കുരുവിനെ തടയാന്‍ നല്ലത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

youtubevideo