Asianet News MalayalamAsianet News Malayalam

ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത 3 ഭക്ഷണങ്ങൾ

ഒരു ദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യുന്നത് പ്രാതലാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്.

foods to avoid break fast
Author
Trivandrum, First Published Jan 21, 2020, 9:22 AM IST

ഒരു ദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യുന്നത് പ്രാതലാണ്. ഒരു മനുഷ്യന്‍റെ ആരോഗ്യത്തില്‍ പോലും പ്രാതലിന് വളരെയധികം പങ്കുണ്ട്. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല. പ്രാതല്‍ ഒഴിവാക്കിയാല്‍ പല തരത്തിലുളള അസുഖങ്ങള്‍ വരാം. ആരോഗ്യകരമല്ലാത്ത വിഭവങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തരുത്. 

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്.  ആരോ​ഗ്യകരമല്ലാത്ത ഭക്ഷണം ഭാരം കൂടാനും രോഗങ്ങള്‍ വരാനും കാരണമാകും. പ്രാതലിൽ ഒരു കാരണവശാലും ഉൾപ്പെടുത്താൻ പാടില്ലാത്ത ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

പ്രാതലിൽ ഏതെങ്കിലും ജ്യൂസ് ഉൾപ്പെടുത്താറുണ്ടോ. എങ്കിൽ ഇനി മുതൽ അത് വേണ്ട. പ്രാതലിൽ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കൂടുന്നതിന് കാരണമാകും. ചില ജ്യൂസുകളിൽ പഞ്ചസാരയോ ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പോ അളവ് വളരെ കൂടുതലായിരിക്കും. അത് രക്തസമ്മർദ്ദം കൂട്ടുകയും ടെെപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിനും കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

foods to avoid break fast

രണ്ട്....

റിഫൈന്‍ഡ് ഫ്ലോര്‍, ഷുഗര്‍ എന്നിവ ധാരാളം ഉള്ള ഇവ ഒരിക്കലും പ്രാതലില്‍ ഉള്‍പ്പെടുത്തരുത്. പാന്‍കേക്ക് സിറപ്പില്‍ കൂടിയ അളവില്‍ ഫ്രക്ടോസ് കോണ്‍ സിറപ് അടങ്ങിയിട്ടുണ്ട്. ഹൈ-ഫ്രക്ടോസ് കോൺ സിറപ്പ് വീക്കം ഉണ്ടാകുന്നതിന് കാരണമാകുന്നു. അതൊടൊപ്പം ടെെപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിനും കാരണമാകും. 

foods to avoid break fast

മൂന്ന്...

മധുരം ചേര്‍ത്ത ഫാറ്റ് ഫ്രീ ആയ ഫ്രൂട്ട് യോഗര്‍ട്ട് ഒരിക്കലും പ്രാതല്‍ മെനുവില്‍ ഉള്‍പ്പെടുത്തരുത്. കൃത്രിമമധുരം ആണ് ഇവയില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്‌. 

foods to avoid break fast
 

Follow Us:
Download App:
  • android
  • ios