Asianet News MalayalamAsianet News Malayalam

പാവയ്ക്കയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ബി, സി, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാവയ്ക്കയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. 

foods to avoid pairing with bitter gourd
Author
First Published Aug 10, 2024, 6:37 PM IST | Last Updated Aug 10, 2024, 6:38 PM IST

രുചി കയ്പ്പാണെങ്കിലും ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് പാവയ്ക്ക. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാവയ്ക്കയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. 

1. മധുരമുള്ള പഴങ്ങള്‍ 

വാഴപ്പഴം, ആപ്പിള്‍, മാമ്പഴം തുടങ്ങി മധുരം ധാരാളം അടങ്ങിയ പഴങ്ങള്‍ പാവയ്ക്കയോടൊപ്പം കഴിക്കുന്നത് പാവയ്ക്കയുടെ കയ്പ്പ് വർധിപ്പിക്കാൻ കാരണമാകും. 

2. പാലുൽപന്നങ്ങള്‍ 

പാല്, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ പാവയ്ക്കയോടൊപ്പം കഴിക്കുമ്പോള്‍ രുചി വ്യത്യാസം തോന്നാനും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും. 

3. എരിവേറിയ സുഗന്ധവ്യഞ്ജനങ്ങൾ

ഗ്രാമ്പൂ, കറുവപ്പട്ട, ജാതിക്ക തുടങ്ങിയ എരിവുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ക്കൊപ്പവും പാവയ്ക്ക കഴിക്കരുത്‌.  
ഈ സുഗന്ധവ്യഞ്ജനങ്ങൾക്ക് പാവയ്ക്കയുടെ കയ്പിനോട് മത്സരിക്കാൻ കഴിയും. ഇതുമൂലം കായ്പ്പും എരുവും കൂടി ചേര്‍ന്നുള്ള രുചിയാകും ഫലം. 

4. റെഡ് മീറ്റ് 

റെഡ് മീറ്റിലെ അമിതമായ കൊഴുപ്പ് പാവയ്ക്കയുടെ കയ്പ്പിനെ തീവ്രമാക്കും. അതിനാല്‍ ഇവയും ഒരുമിച്ച് കഴിക്കാതിരിക്കുന്നതാകും നല്ലത്. 

5. അസിഡിക് ഭക്ഷണങ്ങള്‍ 

അസിഡിറ്റി കൂടുതലുള്ള ഭക്ഷണങ്ങളായ തക്കാളിയും സിട്രസ് പഴങ്ങളും പാവയ്ക്കയുടെ കയ്പ്പിനെ വർദ്ധിപ്പിക്കും. അതിനാല്‍ ഇവയും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഹൈപ്പർടെൻഷൻ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങളും പച്ചക്കറികളും

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios