നെഞ്ചെരിച്ചല്‍, ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുക, അസിഡിറ്റി തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്നതാണ്. 

നെഞ്ചെരിച്ചല്‍, ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുക, അസിഡിറ്റി തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്നതാണ്. നെഞ്ചെരിച്ചിലിനെ അകറ്റാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. ഇഞ്ചി

ദഹനത്തിന് സഹായിക്കുന്ന എൻസൈമുകള്‍ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നെഞ്ചെരിച്ചിലിനെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

2. ജീരകം

ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ജീരകം ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചില്‍ പോലെയുള്ള പ്രശ്നങ്ങളെ തടയാനും സഹായിക്കും. ഇതിനായി ജീരക വെള്ളവും കുടിക്കാം. 

3. മല്ലി 

മല്ലിയും ദഹനത്തിന് മികച്ചതാണ്. ഇവ നെഞ്ചെരിച്ചില്‍, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളെ അകറ്റും. ഇതിനായി മല്ലി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. ബദാം

ബദാം കഴിക്കുന്നതും ദഹന പ്രശ്നങ്ങളെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിനായി കുതിര്‍ത്ത ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

5. ആപ്പിള്‍ സൈഡര്‍ വിനഗര്‍

ആപ്പിള്‍ സൈഡര്‍ വിനഗറും നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവയെ തടയാന്‍ സഹായിക്കും. ഇതിനായി 250 മില്ലിലിറ്റര് ഇളം ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ചേര്‍ത്ത് കുടിക്കാം. ഭക്ഷണം കഴിക്കുന്നതിന് 15- 30 മിനിറ്റ് മുമ്പ് ഇവ കുടിക്കുന്നതാണ് നല്ലത്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വായ്പ്പുണ്ണ് വേഗം മാറാന്‍ വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍

youtubevideo