ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍  ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം.

ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. അതിനാല്‍ ജീവിതശൈലിയില്‍ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്. 

ദഹനം എളുപ്പമാക്കാനും വയറിന്‍റെ ആരോഗ്യത്തിനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

നേന്ത്രപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് നേന്ത്രപ്പഴം. ഇവ മലബന്ധം തടയാനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

രണ്ട്... 

പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും. 

മൂന്ന്...

ബട്ടര്‍മില്‍ക്ക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമായ തൈര് കൊണ്ടാണ് ബട്ടര്‍മില്‍ക്ക് തയ്യാറാക്കുന്നത്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനത്തിനും വയറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

നാല്...

ഓട്സ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവയും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

അഞ്ച്...

പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ തയ്യാറാക്കിയ മികച്ച പ്രോബയോട്ടിക് ഭക്ഷണമാണ് പനീര്‍. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും വയറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ലെമണ്‍ ടീ കുടിക്കുന്നത് ശീലമാക്കൂ; അറിയാം ഈ ഗുണങ്ങള്‍...

YouTube video player