കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്.  കുറഞ്ഞ അളവിൽ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിർജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. അമിത വണ്ണവും ഒരു പ്രധാന അപകട ഘടകമാണ്. 

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. രക്തം ഫിൽട്ടർ ചെയ്യുകയും അതിൽ നിന്ന് മാലിന്യങ്ങൾ വേർതിരിക്കുകയും ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രാഥമിക പ്രവർത്തനം. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അതില്‍ കിഡ്‌നി സ്‌റ്റോൺ അഥവാ വൃക്കയില്‍ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോ​ഗമാണ്. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. കുറഞ്ഞ അളവിൽ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിർജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. അമിത വണ്ണവും ഒരു പ്രധാന അപകട ഘടകമാണ്. 

Add Asianetnews as a Preferred SourcegooglePreferred

മൂത്രത്തിൽ രക്തം കാണുന്നതാണ് കിഡ്‌നി സ്‌റ്റോണിന്‍റെ ഒരു പ്രധാന ലക്ഷണം. അടിക്കടിയുള്ള മൂത്രമൊഴിക്കൽ, മൂത്രത്തിന്റെ നിറം മാറുക, മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, വേദന, പുകച്ചില്‍ എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്. ചിലരില്‍ കടുത്ത പനിയും വിറയിലും ഛർദ്ദിയും ക്ഷീണവും ശ്വസിക്കാൻ കഴിയാതെ വരുകയും ചെയ്യാം. 

ഈ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

വൃക്കയിലെ കല്ലുകളെ തടയാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ക്രൂസിഫറസ് പച്ചക്കറികൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ബ്രൊക്കോളി, കാബേജ്, കോളിഫ്ലവര്‍ പോലെയുള്ള ക്രൂസിഫറസ് പച്ചക്കറികൾ കഴിക്കുന്നത് കാത്സ്യം നഷ്ടം കുറയ്ക്കാനും വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നത് തടയാനും സഹായിക്കുന്നു. 

രണ്ട്... 

നാരങ്ങയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയുകയും ഇതിനകം രൂപപ്പെട്ട കല്ലുകളെ തകർക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

മൂന്ന്... 

മുഴുധാന്യങ്ങൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മിക്ക ധാന്യങ്ങളും ആരോഗ്യകരമായ ഭാരം വർധിപ്പിക്കുന്നു. ഇത് വൃക്കയിലെ കല്ലുകൾ തടയുന്നതിന് സഹായിക്കുന്നു.

നാല്...

പാലിലും തൈരിലുമുള്ള കാൽസ്യം വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

അഞ്ച്... 

ബ്ലൂബെറിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ബ്ലൂബെറി. കൂടാതെ വിറ്റാമിന്‍ സി, നാരുകള്‍ എന്നിവയും അടങ്ങിയ ബ്ലൂബെറി വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്; തിരിച്ചറിയാം ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ ഏഴ് ലക്ഷണങ്ങൾ...

youtubevideo