Asianet News MalayalamAsianet News Malayalam

ശ്വാസകോശ ക്യാൻസർ സാധ്യത കുറയ്ക്കുന്ന 4 ഭക്ഷണങ്ങൾ

പുകവലിയാണ് ശ്വാസകോശ അർബുദത്തിനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന്. പുകയിലയിൽ നിരവധി രാസവസ്തുക്കളും ക്യാൻസറിന് കാരണമായ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇതാണ് പ്രധാനമായും ശ്വാസകോശ അർബുദത്തിന് കാരണമാകുന്നത്. 

Foods to Reduce the Risk of Lung Cancer
Author
Trivandrum, First Published Dec 7, 2019, 9:17 PM IST

ശ്വാസകോശ ക്യാൻസർ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാകണമെന്നില്ല. കാരണം പലപ്പോഴും രോഗം കണ്ട് തുടങ്ങിയതിനു ശേഷമാണ് ഇതിന്റെ ലക്ഷണങ്ങള്‍ക്ക് പലരും പ്രാധാന്യം നല്‍കുന്നത്. ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് ശ്വാസകോശാര്‍ബുദം എന്ന് പറയുന്നത്.

 ശ്വാസകോശാര്‍ബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നു കയറുകയോ അര്‍ബുദ കോശങ്ങള്‍ മറ്റ് അവയവങ്ങളില്‍ വളരുകയോ ചെയ്യും. ഒരു കാലത്ത് പുകവലിക്കാരില്‍ മാത്രം കണ്ട് വന്നിരുന്നതായിരുന്നു ശ്വാസകോശാര്‍ബുദം. എന്നാല്‍ ഇന്ന് സ്ത്രീകളിലും കുട്ടികളിലും വരെ ഇത് കണ്ട് വരുന്നു. അറിയപ്പെടാത്ത പ്രകടമാകാത്ത ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ ഒരിക്കലും അവഗണിക്കരുത്. ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

പുകവലിയാണ് ശ്വാസകോശ അർബുദത്തിനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന്. പുകയിലയിൽ നിരവധി രാസവസ്തുക്കളും ക്യാൻസറിന് കാരണമായ രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇതാണ് പ്രധാനമായും ശ്വാസകോശ അർബുദത്തിന് കാരണമാകുന്നത്. 

ആപത്കരമായ രാസവസ്തുക്കളാണ് ശ്വാസകോശ അർബുദത്തിന് മറ്റൊരു കാരണം. യുറേനിയം, ആർസെനിക്, കാഡ്മിയം, ക്രോമിയം, നിക്കൽ, ചില പെട്രോളിയം വസ്തുക്കൾ എന്നിവയും ശ്വാസകോശ അർബുദത്തിന് കാരണമാകും. ശ്വാസകോശ ക്യാൻസർ സുഖപ്പെടുത്താൻ ഒരു ഭക്ഷണത്തിനും ആവില്ല. എന്നാൽ ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയ ആരോഗ്യഭക്ഷണം രോഗത്തെ പ്രതിരോധിക്കും. 

ഭക്ഷ്യനാരുകളും യോഗർട്ടും ധാരാളം അടങ്ങിയ ഭക്ഷണം കോശ ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് ജാമാ ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ശ്വാസകോശ ക്യാൻസർ തടയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

  തക്കാളി...

 ശ്വാസകോശ ക്യാൻസറിനോട് പൊരുതാൻ സഹായിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം തക്കാളിയിൽ ധാരാളമുണ്ട്. ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുള്ള ലൈക്കോപീൻ, ശ്വാസകോശ ക്യാൻസറിന്റെ വ്യാപനം തടയാൻ സഹായിക്കുന്നു. 

Foods to Reduce the Risk of Lung Cancer

 ബ്രൊക്കോളി...

 ക്രൂസിഫെറസ് വെജിറ്റബിൾ ആയ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശ ക്യാൻസർ തടയാനും ശ്വാസകോശത്തിൽ നിന്ന് ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കി രോഗപ്രതിരോധ സംവിധാനം ശക്തമാക്കാനും സഹായിക്കും. ബ്രൊക്കോളിയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ ശ്വാസകോശ ക്യാൻസറിന്റെ വ്യാപനം തടയാൻ സഹായിക്കും. 

Foods to Reduce the Risk of Lung Cancer

ക്യാരറ്റ്...

കണ്ണിന്റെ ആരോഗ്യത്തിനു മാത്രമല്ല, ശ്വാസകോശ ക്യാൻസറിൽ നിന്നും ക്യാരറ്റ് സംരക്ഷണമേകും. കാരറ്റിലടങ്ങിയ വൈറ്റമിൻ സി, ബീറ്റാകരോട്ടിൻ, ബീറ്റാ ക്രിപ്റ്റോ സാന്തിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ സ്ത്രീകളിൽ ശ്വാസകോശ കാൻസർ സാധ്യത കുറയ്ക്കുമെന്ന് ഫ്രണ്ടിയേഴ്സ് ഇൻ ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Foods to Reduce the Risk of Lung Cancer

ഉള്ളി...

ഉള്ളിയിൽ ക്വെർസെറ്റിൻ എന്ന സംയുക്തം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഉള്ളി വളരെ മികച്ചതാണ്. 

Foods to Reduce the Risk of Lung Cancer

Follow Us:
Download App:
  • android
  • ios