ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ? മസില്‍ കുറയാതെ, പേശികളുടെ ആരോഗ്യം നഷ്ടപ്പെടാതെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ? മസില്‍ കുറയാതെ, പേശികളുടെ ആരോഗ്യം നഷ്ടപ്പെടാതെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ചിക്കന്‍, മുട്ട, മത്സ്യം തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പേശികളുടെ ആരോഗ്യം നഷ്ടപ്പെടാതെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

2. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍ തുടങ്ങിയ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാനും വയറു നിറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

3. ആരോഗ്യകരമായ കൊഴുപ്പ്

നട്സ്, സീഡുകള്‍, അവക്കാഡോ, ഒലീവ് ഓയില്‍ തുടങ്ങി ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മസില്‍ കുറയാതെ, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

4. ക്രൂസിഫറസ് പച്ചക്കറികള്‍

ബ്രൊക്കോളി, കോളിഫ്ലവര്‍ പോലെയുള്ള ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

5. ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

6. ഗ്രീക്ക് യോഗര്‍ട്ട്

ഗ്രീക്ക് യോഗര്‍ട്ടില്‍ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് വേണ്ട ഊര്‍ജത്തിനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. ഇവ പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

7. ബെറി പഴങ്ങള്‍

കലോറി കുറവും നാരുകള്‍ ധാരാളം അടങ്ങിയതുമായ ബെറി പഴങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

8. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ പ്രാതലിന് കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.