ഇന്ന് മിക്ക പുരുഷന്മാരിലും കണ്ട് വരുന്ന പ്രശ്നമാണ്‌ ബീജങ്ങളുടെ എണ്ണക്കുറവ്‌. പുരുഷവന്ധ്യതയ്‌ക്ക് കാരണമാകുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണിത്‌. ബീജോദ്പാദനത്തകരാറുകൾ അവയുടെ എണ്ണത്തെ കുറയ്ക്കുകയും ഗുണത്തെയും ചലനത്തെയും ബാധിക്കുകയും ചെയ്യും. ബീജക്കുറവ് പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണമാണ്.  

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ബീജാരോഗ്യത്തിന് സഹായിക്കും. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവയും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ബീജങ്ങളുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

നട്സ്...

നട്സ് സ്ഥിരമായി കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ആൻഡ്രോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

 

 

മുട്ട...

മുട്ട പ്രോട്ടീന്റെ നല്ല ഉറവിടമാണ്.  ശുക്ലത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും മാത്രമല്ല ആരോഗ്യകരമാക്കാനും സഹായിക്കുന്നു.

ചീര...

 ശുക്ലം ആരോഗ്യകരമാക്കുന്നതിന് പ്രാഥമിക പങ്ക് വഹിക്കുന്ന ഫോളിക് ആസിഡ് ചീരയിൽ അടങ്ങിയിരിക്കുന്നു. പച്ച നിറത്തിലുള്ള ഇലക്കറികളിൽ നല്ല അളവിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ​ഉത്തമമാണ്. 

 

 

മത്തങ്ങ...

മത്തങ്ങ വിത്തുകളിൽ ഫൈറ്റോസ്റ്റെറോൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം വർദ്ധിപ്പിക്കുന്നു. മാത്രമല്ല, ശുക്ലത്തിന്റെ എണ്ണവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നു.

വാഴപ്പഴം...

വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമായ വാഴപ്പഴം ശുക്ലത്തിന്റെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ,  ബ്രോമെലൈനിന്റെ അളവ് ഇതിൽ കൂടുതലാണ്. ശുക്ലത്തിന്റെ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുന്ന എൻസൈമാണിത്.

 

 

ചോക്ലേറ്റ്...

ചോക്ലേറ്റുകളിൽ അടങ്ങിയിട്ടുള്ള 'എൽ-അർജിനൈൻ എച്ച്.സി.എൽ' എന്ന അമിനോ ആസിഡ് ശുക്ലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു. 

കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഡോക്ടര്‍ നല്‍കിയത് സ്വന്തം ബീജം; വര്‍ഷങ്ങള്‍ക്ക് ശേഷം സത്യം പുറത്ത്