പഞ്ചസാരയും സംസ്കരിച്ച കാർബോഹൈഡ്രേറ്റുകളുമാണ് പലപ്പോഴും പ്രമേഹ രോഗികളുടെ വില്ലന്‍. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ പ്രമേഹ നിയന്ത്രണത്തിൽ വലിയ പങ്കുവഹിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.

പഞ്ചസാരയും സംസ്കരിച്ച കാർബോഹൈഡ്രേറ്റുകളുമാണ് പലപ്പോഴും പ്രമേഹ രോഗികളുടെ വില്ലന്‍. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ പ്രമേഹ നിയന്ത്രണത്തിൽ വലിയ പങ്കുവഹിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ബെറി പഴങ്ങളും പച്ചക്കറികളും

ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബെറി പഴങ്ങള്‍ ഓട്സിനൊപ്പമോ തൈരിനൊപ്പമോ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ചുവന്ന കാബേജ് പോലുള്ള പച്ചക്കറികളും ഇവയ്ക്കൊപ്പം ചേര്‍ക്കാം.

2. ഉള്ളി, വെള്ളുത്തുള്ളി

ഉള്ളി, വെള്ളുത്തുള്ളി തുടങ്ങിയ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

3. ചീര

ആന്‍റി ഓക്സിഡന്‍റുകളും നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.

4. ക്യാരറ്റ്

നാരുകള്‍, ബീറ്റാ കരോട്ടിന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

5. മത്തങ്ങ

വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍, ആന്‍റി ഓ​ക്‌​സി​ഡ​ന്റു​കള്‍ തുടങ്ങിയവയൊക്കെ മ​ത്ത​ങ്ങ കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.

6. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.