Asianet News MalayalamAsianet News Malayalam

ഈ ഏഴ് ഭക്ഷണങ്ങള്‍ ഒരിക്കലും വേവിക്കാതെ കഴിക്കല്ലേ...

ചില ഭക്ഷണങ്ങള്‍ വേവിക്കാതെ കഴിക്കുന്നത് അനാരോഗ്യകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ പച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ പരിചയപ്പെടാം... 

foods you should never eat without cooking
Author
First Published Dec 15, 2023, 2:07 PM IST

ഭക്ഷണങ്ങള്‍ ശരിയായ സമയത്ത് ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍, അതിന്‍റെ ഗുണങ്ങള്‍ കിട്ടണമെന്നില്ല. ഭക്ഷണങ്ങള്‍ വേവിച്ചും ചിലത് വേവിക്കാതെയും കഴിക്കാം. എങ്കിലും ചില ഭക്ഷണങ്ങള്‍ വേവിക്കാതെ കഴിക്കുന്നത് അനാരോഗ്യകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ പച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര പോലെയുള്ള ഇലക്കറികളിലെ  ഓക്സാലിക് ആസിഡ് കാത്സ്യം, അയേണ്‍ എന്നിവയുടെ ആകിരണത്തെ തടസപ്പെടുത്തുന്നതാണ്. എന്നാല്‍ ഇവ വേവിക്കുമ്പോള്‍ ഈ ആസിഡ് വിഘടിച്ചുപോകുന്നു. അതിലൂടെ കാത്സ്യം, അയേണ്‍ എന്നിവയുടെ ആകിരണം നന്നായി നടക്കുകയും ചെയ്യും.

രണ്ട്... 

കരിമ്പാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ വേവിച്ച് കഴിക്കുമ്പോള്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ- കരോട്ടിന്‍റെ ഗുണങ്ങള്‍ കൂടും. 

മൂന്ന്...

കൂണ്‍ അഥവാ മഷ്റൂം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൂണ്‍ വേവിച്ച് കഴിക്കുമ്പോള്‍ ഇവയിലെ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ കൂടും. കൂണ്‍ വേവിക്കാതെ കഴിക്കുന്നത് വയറിനും കേടാണ്. 

നാല്...

ഗ്രീന്‍ പീസാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ വേവിച്ച് കഴിക്കുമ്പോഴും ഇവയിലെ ആന്‍റി ഓക്സിഡന്‍റിന്‍റെ ഗുണങ്ങള്‍ കൂടും.

അഞ്ച്... 

വഴുതനങ്ങയും വേവിച്ച ശേഷം കഴിക്കുന്നതാണ് ഇതിന്‍റെ ഗുണങ്ങള്‍ മുഴുവനായി ലഭിക്കാന്‍ നല്ലത്. കൂടാതെ  വഴുതനങ്ങയുടെ കുരുവിൽ ടേപ്പ് വേമുകൾ അഥവാ വിരകള്‍ ധാരാളം ഉണ്ടാകും. ഇതുമൂലം ദഹനപ്രശ്നങ്ങളും അസ്വസ്ഥതയും ഉണ്ടാകും.  അതുകൊണ്ടുതന്നെ നന്നായി കഴുകിയും വേവിച്ചും മാത്രമേ വഴുതനങ്ങ കഴിക്കാവൂ. 

ആറ്... 

ചേമ്പിലയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓക്സലേറ്റ് അഥവാ ഓക്സാലിക് ആസിഡിന്റെ അളവ് ഇവയില്‍ കൂടുതലാണ്. ഇവ തൊണ്ടയ്ക്കും മറ്റും അസ്വസ്ഥത ഉണ്ടാക്കാനും‌ സാധ്യതയുണ്ട്. അതിനാല്‍ ഇവയും ചൂടുവെള്ളത്തിലിട്ട് കഴുകാതെ ഉപയോഗിക്കരുത്. 

ഏഴ്...

കാബേജ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വേവിക്കാത്ത കാബേജിൽ ടേപ്പ് വേമുകൾ അഥവാ വിരകളും അവയുടെ മുട്ടകളും കാണും. ഇതുമൂലം ദഹനപ്രശ്നങ്ങളും അസ്വസ്ഥതയും ഉണ്ടാകും. അതുകൊണ്ട് കാബേജ് നന്നായി വേവിച്ചു മാത്രമേ കഴിക്കാവൂ. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: മഞ്ഞുകാലത്ത് ഡയറ്റില്‍ കുരുമുളക് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios