Asianet News MalayalamAsianet News Malayalam

ഈ നാല് ഭക്ഷണങ്ങള്‍ പതിവാക്കൂ, തലമുടി കൊഴിച്ചില്‍ തടയാം...

തലമുടി കൊഴിച്ചില്‍ തടയാനും ആരോഗ്യമുള്ള മുടി വളരാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. മുട്ടയും ചീരയുമല്ലാത്ത മറ്റു ചില ഭക്ഷണങ്ങളും തലമുടിക്ക് ഗുണം ചെയ്യും. 

four foods for hair growth azn
Author
First Published Oct 22, 2023, 8:28 PM IST

വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടി കൊഴിയുന്നത്. തലമുടി കൊഴിച്ചില്‍ തടയാനും ആരോഗ്യമുള്ള മുടി വളരാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. മുട്ടയും ചീരയുമല്ലാത്ത മറ്റു ചില ഭക്ഷണങ്ങളും തലമുടിക്ക് ഗുണം ചെയ്യും. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നാല് ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

പയറു വര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. പ്രോട്ടീനിന്‍റെ മികച്ച ഉറവിടമാണ് ഇവ. കൂടാതെ ഇവയില്‍  സിങ്കും അയേണും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

രണ്ട്...

മധുരക്കിഴങ്ങാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും. 

മൂന്ന്... 

ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും. 

നാല്... 

അവക്കാഡോയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. വിറ്റാമിന്‍ ഇയും ബയോട്ടിനും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: മുപ്പതിന് ശേഷം വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ വരുത്തേണ്ട മാറ്റങ്ങൾ...

Follow Us:
Download App:
  • android
  • ios