Asianet News MalayalamAsianet News Malayalam

വിറ്റാമിന്‍ 'എ'യുടെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പഴങ്ങളും പച്ചക്കറികളും...

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശക്തി കൂട്ടാനും കണ്ണിന്‍റെ കാഴ്ചയ്ക്കും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും. വിറ്റാമിന്‍ എ ചില പഴങ്ങളെയും പച്ചക്കറികളെയും പരിചയപ്പെടാം... 
 

fruits and vegetables that contain vitamin A
Author
First Published Feb 5, 2024, 5:02 PM IST

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു വിറ്റാമിനാണ് വിറ്റാമിന്‍ 'എ'. കാഴ്ച ശക്തി മെച്ചപ്പെടാനും കണ്ണിന്‍റെ ആരോഗ്യത്തിനും പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ എ പ്രധാനമാണ്. അതിനാല്‍ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശക്തി കൂട്ടാനും കണ്ണിന്‍റെ കാഴ്ചയ്ക്കും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും. വിറ്റാമിന്‍ എ ചില പഴങ്ങളെയും പച്ചക്കറികളെയും പരിചയപ്പെടാം... 

ഒന്ന്... 

ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. കാഴ്ചശക്തി കൂട്ടാന്‍ ഇത് ഏറെ പ്രധാനമാണ്. കൂടാതെ രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും. 

രണ്ട്... 

മധുരക്കിഴങ്ങാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ മധുരക്കിഴങ്ങും ഡയറ്റില്‍ ഉള്‍പ്പെടുത്താം. കണ്ണിന്‍റെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ ഗുണം ചെയ്യും. 

മൂന്ന്... 

മാമ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വിറ്റാമിന്‍ എ അടങ്ങിയ ഇവ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

നാല്... 

ആപ്രിക്കോട്ടാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയ ഇവ കണ്ണിന്‍റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഗുണം ചെയ്യും. 

അഞ്ച്... 

പപ്പായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ പപ്പായ കഴിക്കുന്നതും ചര്‍മ്മത്തിനും പ്രതിരോധശേഷിക്കും നല്ലതാണ്. 

ആറ്... 

റെഡ് പെപ്പര്‍ അഥവാ കാപ്സിക്കത്തിലും വിറ്റാമിന്‍ എയും മറ്റും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവും ചര്‍മ്മത്തിനും പ്രതിരോധശേഷിക്കും കണ്ണിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ഏഴ്... 

തണ്ണിമത്തന്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവയും കഴിക്കുന്നത് നല്ലതാണ്.

Also read: ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത ആറ് ക്യാന്‍സറുകള്‍; അറിയാം ഈ പ്രാരംഭ ലക്ഷണങ്ങൾ...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios