കലോറി കുറഞ്ഞ, നാരുകളും പോഷകങ്ങളും അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കൂടുന്നത് നിയന്ത്രിക്കാനും സഹായിക്കും.

വണ്ണം കുറയ്ക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? ശരീരഭാരം നിയന്ത്രിക്കാന്‍ കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും വേണം. കലോറി കുറഞ്ഞ, നാരുകളും പോഷകങ്ങളും അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കൂടുന്നത് നിയന്ത്രിക്കാനും സഹായിക്കും. അത്തരത്തില്‍ ശരീരത്തിലെ കൊഴുപ്പ് പുറംതള്ളാന്‍ സഹായിക്കന്ന ചില പഴങ്ങളെ പരിചയപ്പെടാം.

1. നെല്ലിക്ക

നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കൂടുന്നത് നിയന്ത്രിക്കാനും സഹായിക്കും.

2. ഞാവല്‍പ്പഴം

ഞാവല്‍പ്പഴത്തിന് കലോറി കുറവാണ്. കൂടാതെ ഇവയില്‍ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

3. ആപ്പിള്‍

നാരുകള്‍ ധാരാളം അടങ്ങിയ പഴമാണ് ആപ്പിള്‍.ആപ്പിളില്‍ പെക്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

4. ബെറി പഴങ്ങള്‍

ബെറി പഴങ്ങളില്‍ കലോറി വളരെ കുറവാണ്. അതുകൊണ്ട് ബെറിപ്പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

5. തണ്ണിമത്തന്‍

വെള്ളവും നാരുകളും ധാരാളം അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

6. കിവി

കലോറി വളരെ കുറഞ്ഞ പഴമാണ് കിവി. കൂടാതെ ഇവയില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ കിവി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

7. പപ്പായ

നാരുകളാല്‍ സമ്പന്നമായ പപ്പായ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

8. പേരയ്ക്ക

ഫൈബര്‍ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. പെക്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു പെക്ടിൻ തടയും. അതിനാല്‍ പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറു കുറയ്ക്കാന്‍ നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.