Asianet News MalayalamAsianet News Malayalam

രാവിലെ വെറും വയറ്റിൽ കഴിക്കാവുന്ന നാല് പഴങ്ങള്‍...

ഭക്ഷണം എപ്പോഴെങ്കിലും കഴിച്ചാല്‍ പോരാ, അതിന് ഒരു കൃത്യമായ സമയവും, കഴിക്കേണ്ട രീതികളുമുണ്ട്. രാവിലെ വെറുംവയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനത്തിന് ഗുണം ചെയ്യും.

fruits to eat on an empty stomach
Author
First Published Dec 20, 2023, 9:29 PM IST

നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ഭക്ഷണം എപ്പോഴെങ്കിലും കഴിച്ചാല്‍ പോരാ, അതിന് ഒരു കൃത്യമായ സമയവും, കഴിക്കേണ്ട രീതികളുമുണ്ട്. രാവിലെ വെറുംവയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനത്തിന് ഗുണം ചെയ്യും. അത്തരം ചില പഴങ്ങളെ പരിചയപ്പെടാം. 

ഒന്ന്... 

തണ്ണിമത്തന്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ രാവിലെ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ദ്രാവകങ്ങൾ നൽകുകയും നിര്‍ജ്ജലീകരണത്തെ തടയുകയും ചെയ്യും. വിറ്റാമിനുകളും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ  തണ്ണിമത്തന്‍ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

രണ്ട്...

പപ്പായ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവയുടെ കലോറിയും കുറവാണ്. 

മൂന്ന്... 

ആപ്പിളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും സ്വാഭാവിക മധുരവും അടങ്ങിയിരിക്കുന്ന ആപ്പിള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും. 

നാല്... 

കിവിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കിവി രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ കിവി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: റാഡിഷ് ഇലകള്‍ കഴിക്കുന്നത് കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios