വീട്ടില്‍ നമ്മള്‍ സ്ഥിരമായി ചെയ്യുന്ന ജോലികളിലൊന്നാണല്ലോ ഉള്ളിയും വെളുത്തുള്ളിയുമെല്ലാം തൊലി കളഞ്ഞെടുക്കുന്നത്. ഇത് ഒരു വീഡിയോ ആക്കിയാലോ, എന്താണിത്ര കാണാനുള്ളത് അല്ലേ? 

എന്നാല്‍ കേട്ടോളൂ, കേവലം വെളുത്തുള്ളി തൊലിക്കുന്ന ഒരു വീഡിയോ ട്വിറ്ററില്‍ കണ്ടത് രണ്ട് കോടിയിലധികം പേരാണ്. അതിന് പിന്നില്‍ കിടിലന്‍ ഒരു കാരണവും ഉണ്ട് കെട്ടോ. അതെന്താണെന്ന് പറയാം. 

നിമിഷങ്ങള്‍ കൊണ്ട് വെളുത്തുള്ളി തൊലി കളഞ്ഞെടുക്കാനുള്ള എളുപ്പമാര്‍ഗമാണ് വീഡിയോയില്‍ വിശദീകരിക്കുന്നത്. ഇതെങ്ങനെയാണെന്ന് കണ്ടുതന്നെ നോക്കൂ...

വീഡിയോ കാണാം...

 

 

@VPestilenZ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി പേര്‍ വീഡിയോ റീട്വീറ്റ് ചെയ്യുകയായിരുന്നു.