Asianet News MalayalamAsianet News Malayalam

പേടിക്കാതെ കഴിക്കാം, ഇതാണത്രേ 'ചോക്ലേറ്റ് ചിലന്തി'; വൈറലായി വീഡിയോ

ചോക്ലേറ്റ് കൊണ്ട് പുലിയുടെ രൂപം, ജിറാഫ്, ഭീമൻ തിമിംഗലത്തിന്‍റെ രൂപം, കടലാമ, ആന തുടങ്ങിയവയൊക്കെ തയ്യാറാക്കിയ അദ്ദേഹത്തിന്‍റെ കലാവിരുതിന്‍റെ ദൃശ്യങ്ങള്‍  നാം കണ്ടിട്ടുണ്ട്. 

Giant Chocolate Spider Is Viral Now azn
Author
First Published Oct 26, 2023, 6:26 PM IST

ചോക്ലേറ്റ് കൊണ്ട് പല തരത്തിലുള്ള പാചക പരീക്ഷണങ്ങള്‍ ചെയ്യുന്ന പേസ്ട്രി ഷെഫായ അമൗരി ഗുഷിയോണിനെ പലര്‍ക്കും പരിചിതമായിരിക്കും. ചോക്ലേറ്റ് കൊണ്ട് പുലിയുടെ രൂപം, ജിറാഫ്, ഭീമൻ തിമിംഗലത്തിന്‍റെ രൂപം, കടലാമ, ആന തുടങ്ങിയവയൊക്കെ തയ്യാറാക്കിയ അദ്ദേഹത്തിന്‍റെ കലാവിരുതിന്‍റെ ദൃശ്യങ്ങള്‍  നാം കണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഷെഫിനെ 13 മില്യണ്‍ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

ഇപ്പോഴിതാ ചോക്ലേറ്റ് കൊണ്ട് വലിയ ചിലന്തിയുടെ രൂപം തയ്യാറാക്കിയിരിക്കുകയാണ് ഷെഫ് അമൗരി.  നിങ്ങളുടെ ഭയത്തെ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗമാണിതെന്നാണ് വീഡിയോ പങ്കുവച്ച് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

സൂക്ഷ്മമായ വിശദാംശങ്ങൾ പോലും വളരെ മനോഹരമായാണ് അദ്ദേഹം ഈ 3ഡി ചോക്ലേറ്റ് ശിൽപത്തില്‍ തയ്യാറാക്കുന്നത്. ചിലന്തിയുടെ ഭീമാകാരമായ കാലുകള്‍, ഇഴയുന്ന കൊമ്പുകള്‍, കണ്ണുകള്‍, തുടങ്ങിയവയെല്ലാം വ്യക്തമായി ഭക്ഷ്യയോഗ്യമായ ഈ ചോക്ലേറ്റ് ശില്‍പത്തില്‍ കാണാം.  വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. ശരിക്കും മനോഹരമെന്നാണ് ആളുകളുടെ അഭിപ്രായം. ഇത് കണ്ടിട്ട് പേടി കൂടിയെന്ന് കമന്‍റ് ചെയ്തവരുമുണ്ട്. 

 

Also read: ദിവസവും ഓട്മീല്‍ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍‌...

Follow Us:
Download App:
  • android
  • ios