ഈ കൊറോണ കാലത്ത് ദിവസവും ഒരു ​ഗ്ലാസ് ഇഞ്ചി ചേർത്ത ചായ കുടിക്കുന്നത് ശീലമാക്കൂ. കാരണം, പ്രതിരോധശേഷി കൂട്ടാൻ വളരെ മികച്ചതാണ് ഇഞ്ചി. ചായയുടെ കൂടെയോ അല്ലാതെയോ ഇഞ്ചി കഴിക്കാവുന്നതാണ്.അമേരിക്കയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും മരണകാരണമാകുന്ന പ്രധാന കാരണം ഹൃദ്രോഗമാണ്. ഇഞ്ചി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

ഇഞ്ചി കഴിച്ചവരിൽ അപ്പോ ബി, അപ്പോഎ-ഐ അനുപാതങ്ങൾ 28% കുറച്ചതായി കാണിച്ചു. അതൊടൊപ്പം ഇഞ്ചി കഴിച്ചവരിൽ ഓക്സിഡൈസ്ഡ് ലിപ്പോപ്രോട്ടീനുകളും  അളവ് 23% കുറഞ്ഞതായി പഠനങ്ങളിൽ തെളി‍ഞ്ഞു. ഇഞ്ചി കഴിച്ചതിലൂടെ ഹൃദ്രോഗത്തിന്റെ പ്രധാന ഘടകമായ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതായി തെളിഞ്ഞുവെന്ന് വിദ​ഗ്ധർ പറഞ്ഞു. ഉദരസംബന്ധമായ അസുഖങ്ങൾ അകറ്റാൻ ഇഞ്ചി ചായ ഏറെ നല്ലതാണ്. 

ആർത്തവ സമയത്തെ അസ്വസ്ഥതകൾ കുറയ്ക്കുന്നതിന് ഇഞ്ചി ചായ കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മെഡിക്കൽ ന്യൂസ് ടുഡേ.കോം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. നിങ്ങളുടെ പ്രഭാത ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് വഴി നിങ്ങൾക്ക് ശക്തമായ ദഹനവ്യവസ്ഥിതി ലഭ്യമാകും. ദഹനക്കേട്, ഓക്കാനം, നെഞ്ചെരിച്ചിൽ എന്നിവയിൽ നിന്ന് ആശ്വാസം നേടാനും ഭക്ഷണശേഷം ആരോഗ്യകരമായ ദഹനത്തിന് വഴിയൊരുക്കാനുമായി ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കാം.

ഇഞ്ചിച്ചായ എങ്ങനെ തയ്യാറാക്കാം....

 വെള്ളം -                  മൂന്ന് കപ്പ്
 ഇഞ്ചി -                ചെറിയ രണ്ട് കഷണം
 കുരുമുളക് -          ആറെണ്ണം 
ഗ്രാമ്പൂ -                 അഞ്ചെണ്ണം 
ഏലയ്ക്ക -             നാലെണ്ണം 
ചായപ്പൊടി -        കാല്‍ ടീസ്പൂണ്‍ ‌
പഞ്ചസാര -           ആവശ്യത്തിന്
പാല്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാം......

തയ്യാറാക്കുന്ന വിധം....

 ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. അതിനു ശേഷം മറ്റ് ചേരുവകള്‍ ഇട്ട് മൂന്നു മിനിട്ട് നേരം തിളപ്പിക്കുക.  അതിനു ശേഷം കുറച്ച് പാലും, പഞ്ചസാരയും ചേര്‍ത്ത് മിക്‌സ് ചെയ്യുക.