പഞ്ചാബിലാണ് ഈ ഫുഡ് സ്റ്റാളുള്ളത്. ആലൂ ടിക്കി ചാട്ട് ആണ് സ്റ്റാളിലെ പ്രധാന വിഭവം. എന്നാല്‍ വിഭവത്തിന്‍റെ പ്രത്യേകത മൂലമല്ല ഫുഡ് സ്റ്റാള്‍ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യമേ സൂചിപ്പിച്ചത് പോലെ, വില്‍പന നടത്തുന്ന പെണ്‍കുട്ടിയാണ് ഇവിടത്തെ ശ്രദ്ധാ കേന്ദ്രം.

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ഫുഡ് വ്ളോഗര്‍മാരുടെ വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇത്തരം വീഡിയോകള്‍ക്കെല്ലാം ഓരോന്നിനും അതിന്‍റേതായ പ്രത്യേകതകളുണ്ടായിരിക്കും. ചിലപ്പോള്‍ ഭക്ഷണത്തിന്‍റെ തന്നെ വ്യത്യസ്തത ആയിരിക്കും, ചിലപ്പോള്‍ അത് തയ്യാറാക്കുന്നവരുടേത് ആയിരിക്കും... അങ്ങനെ ഏതെങ്കിലും തരത്തില്‍ മറ്റുള്ളവരുടെ ആകര്‍ഷണം വാങ്ങിയെടുക്കും വിധത്തിലായിരിക്കും ഇവര്‍ വീഡിയോ തന്നെ തയ്യാറാക്കുക. 

ഇപ്പോഴിതാ അത്തരത്തില്‍ ഇൻസ്റ്റഗ്രാമില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്ന ഒരു വീഡിയോ നോക്കൂ. ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ ഭക്ഷണം പാകം ചെയ്ത് വില്‍പന നടത്തുന്ന പെണ്‍കുട്ടിയെ ആണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. 

പഞ്ചാബിലെ മോഗയിലാണ് ഈ ഫുഡ് സ്റ്റാളുള്ളത്. ആലൂ ടിക്കി ചാട്ട് ആണ് സ്റ്റാളിലെ പ്രധാന വിഭവം. എന്നാല്‍ വിഭവത്തിന്‍റെ പ്രത്യേകത മൂലമല്ല ഫുഡ് സ്റ്റാള്‍ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യമേ സൂചിപ്പിച്ചത് പോലെ, വില്‍പന നടത്തുന്ന പെണ്‍കുട്ടിയാണ് ഇവിടത്തെ ശ്രദ്ധാ കേന്ദ്രം.

സര്‍ദാര്‍ ജിയെ പോലെ വേഷം ധരിച്ചാണ് ഈ പെണ്‍കുട്ടി കടയില്‍ നില്‍ക്കുന്നത്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി ഈ പെണ്‍കുട്ടി ഇതേ വേഷത്തിലാണത്രേ സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ ജോലി ചെയ്യുന്നത്. എന്താണ് ഇതിന് പിന്നിലുള്ള കാരണമെന്നത് വ്യക്തമല്ല. എന്തായാലും അതിജീവനത്തിന്‍റെ ഭാഗമായിട്ടാകാം പെണ്‍കുട്ടി സര്‍ദാര്‍ ജി വേഷത്തില്‍ തുടരുന്നത് എന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.

പെണ്‍കുട്ടിയുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും അഭിനന്ദനങ്ങളും ആശംസകളുമറിയിക്കുകയാണ് വീഡിയോ കണ്ടവരെല്ലാം തന്നെ. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. വീഡിയോ കണ്ടുനോക്കൂ...

View post on Instagram

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രണയം നിരസിച്ച കാമുകിയുടെ ഓര്‍മ്മയ്ക്ക് ചായക്കട തുടങ്ങി വിജയിച്ച ഒരു യുവാവിന്‍റെ കഥയും ഇതുപോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ യുവാവ് തന്‍റെ ചായക്കടയ്ക്ക് നല്‍കിയ പേരിലായിരുന്നു ഏറെ പേരും ആകര്‍ഷിക്കപ്പെട്ടിരുന്നത്.

Also Read:- പ്രണയത്തില്‍ 'തേപ്പ്' കിട്ടുന്നവര്‍ക്ക് ഇങ്ങനെ ചെയ്തൂടെ? ; രസകരമായ പകയുടെ കഥ...