ഫയര്‍ ഗോല്‍ഗപ്പ കഴിക്കുന്ന ഒരു ഫുഡ് വ്ളോഗറായ പെണ്‍കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. അഹമ്മദാബാദിലെ നിന്നുള്ള ഈ ദൃശ്യം ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടി തന്നെയാണ് പങ്കുവച്ചത്. 

വൈവിധ്യമേറിയ വിഭവങ്ങളാല്‍ സമൃദ്ധമാണ് ഇന്ത്യന്‍ സംസ്‌കാരം. വ്യത്യസ്ത രീതിയില്‍ തയ്യാര്‍ ചെയ്‌തെടുക്കുന്ന 'സ്ട്രീറ്റ് ഫുഡ്' (street food) ഇഷ്ടമല്ലാത്തവരും കുറവായിരിക്കും. അത്തരത്തിലുള്ള പരീക്ഷണ ഭക്ഷണങ്ങളുടെയും വിഭവങ്ങളുടെയും വീഡിയോകളും (videos) ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുമുണ്ട്.

അത്തരത്തിലൊരു സ്ട്രീറ്റ് ഫുഡിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഫയര്‍ ഗോല്‍ഗപ്പ കഴിക്കുന്ന ഒരു ഫുഡ് വ്ളോഗറായ പെണ്‍കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. അഹമ്മദാബാദിലെ നിന്നുള്ള ഈ ദൃശ്യം ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടി തന്നെയാണ് പങ്കുവച്ചത്. 

ഗോല്‍ഗപ്പയുടെ അഥവാ പാനിപൂരിയുടെ മുകള്‍ ഭാഗം കയ്യില്‍ വച്ച് കത്തിച്ചശേഷം ഒരു യുവാവ് പെണ്‍കുട്ടിയുടെ വായിലേയ്ക്ക് വച്ചുകൊടുക്കുന്നതാണ് ദൃശ്യം. തീ പാറുന്ന ഗോല്‍ഗപ്പ പെണ്‍കുട്ടി കഴിക്കുന്നതും വീഡിയോയില്‍ കാണാം. 

View post on Instagram

വീഡിയോ വൈറലായതോടെ പ്രതികരണമറിയിച്ച് ആളുകളും രംഗത്തെത്തി. സംഭവം ചിലര്‍ക്ക് ഇഷ്ടമായെങ്കിലും ഇത് തീക്കളിയാണെന്നും അപകടം പിടിച്ചതാണെന്നുമാണ് മറ്റൊരു വിഭാഗത്തിന്‍റെ അഭിപ്രായം.

Also Read: ഭര്‍ത്താവിനെ വേണോ, അതോ മട്ടണ്‍ വേണോ? രസകരമായ ട്വീറ്റ്...