Asianet News MalayalamAsianet News Malayalam

മുന്തിരി കഴിക്കുന്നത് ശീലമാക്കൂ; ​ഗുണങ്ങൾ ചെറുതൊന്നുമല്ല

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്‍റി ഓക്‌സിഡന്റിന് വിവിധ ക്യാൻസറുകളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം, വായ, തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന ‌ക്യാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും. 
 

grape good for health and digestion
Author
Trivandrum, First Published Aug 25, 2019, 7:49 PM IST

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോ​ഗ്യത്തോടൊപ്പം സൗന്ദര്യവും നൽകും. ത്വക്ക് രോ​ഗങ്ങൾക്ക് ഏറ്റവും നല്ലതാണ് മുന്തിരി. മുന്തിരി നീര് മുഖത്തിട്ടാൽ മുഖം കൂടുതൽ തിളക്കമുള്ളതാകും. 

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്‍റി ഓക്‌സിഡന്റിന് വിവിധ ക്യാൻസറുകളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം, വായ, തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന ‌ക്യാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും. 

മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയും. ഈ ഘടകത്തിന് ക്യാസറിനേയും പ്രതിരോധിക്കാന്‍ സാധിക്കും. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രധാനം ചെയ്യാന്‍ കഴിയും.

രക്തസമ്മർദം നിയന്ത്രിക്കാൻ മുന്തിരി ഏറെ നല്ലതാണ്. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും.  സ്‌ട്രോക്ക്,ഹൃദ്രോഗം എന്നിവ തടയാന്‍ ഇത് സഹായിക്കും. വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും.

ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം കുറയ്ക്കും. കണ്ണുകൾക്ക് ഏറ്റവും നല്ലതാണ് മുന്തിരി. കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ദിവസവും മുന്തിരി കഴിക്കുന്നത് ​ഗുണം ചെയ്യും. ബുദ്ധിവികാസത്തിനും ദിവസവും മുന്തിരി കഴിക്കുന്നത് ഏറെ നല്ലതാണ്. 

Follow Us:
Download App:
  • android
  • ios