പ്രാതലിന് രുചികരമായ സ്പെഷ്യൽ ചെറുപയർ ദോശ ഉണ്ടാക്കിയാലോ? സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

അരിയും ഉഴുന്നും അരച്ചു വയ്ക്കാതെ തന്നെ ചെറുപയർ ഉപയോഗിച്ച് രുചികരമായ ദോശ തയാറാക്കിയാലോ? 

വേണ്ട ചേരുവകൾ

1. ചെറുപയർ - 1 കപ്പ് 
2. തേങ്ങാപ്പാൽ - 1 കപ്പ് 
3. പച്ചമുളക് - 2 എണ്ണം 
4. കറിവേപ്പില - ആവശ്യത്തിന്
5. കായപ്പൊടി - കാൽ ടീ സ്പൂൺ 
6. ഉപ്പ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ചെറുപയർ രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കുക. രാവിലെ കുതിർത്ത ചെറുപയറിനൊപ്പം രണ്ട് മുതൽ ആറ് വരെയുള്ള ചേരുവകൾ ചേർത്ത് ദോശമാവിന്റെ അയവിൽ അരച്ചെടുക്കുക. മാവ് അര മണിക്കൂർ വച്ചതിനു ശേഷം ദോശക്കല്ലിൽ ചുട്ടെടുക്കുക.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates

ചെമ്പരത്തിപ്പൂവ് കൊണ്ട് ഒരു കിടിലൻ ചായ ; ഈസി റെസിപ്പി