വ്യായാമവും ഡയറ്റിങുമൊക്കെ ഇതിന്‍റെ ഭാഗമാണ്. അത്തരത്തില്‍ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

വണ്ണം കുറയ്ക്കാനുള്ള കഠിന ശ്രമത്തിലാണോ? ശരിയായ ഭക്ഷണരീതിയിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. വ്യായാമവും ഡയറ്റിങുമൊക്കെ ഇതിന്‍റെ ഭാഗമാണ്. അത്തരത്തില്‍ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

1. വെള്ളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും.

2. ആരോഗ്യകരമായ ഭക്ഷണങ്ങള്‍

പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

3. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും ഒഴിവാക്കുക

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക. 

4. പ്രഭാത ഭക്ഷണം മുടക്കരുത്

പ്രഭാത ഭക്ഷണം മുടക്കുന്നത് വിശപ്പ് കൂട്ടാനും അതുവഴി വണ്ണം കൂടാനും കാരണമാകും. രാവിലെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കാനും ശ്രമിക്കുക. 

5. ഫൈബര്‍ അടങ്ങുന്ന ഭക്ഷണങ്ങള്‍ 

ഫൈബര്‍ ധാരാളം അടങ്ങുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

6. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക

നല്ല വിശക്കുന്നത് വരെ കാത്തിരിക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. നല്ല വിശന്നാല്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയുണ്ട്. കൃത്യമായ അളവില്‍ മാത്രം ഭക്ഷണം പ്ലേറ്റില് വിളമ്പാനും ശ്രദ്ധിക്കുക. മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. അതുപോലെ തന്നെ വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കാതെ, സാവധാനം ചവച്ചരച്ച് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ മാറ്റി വയ്ക്കാനും ശ്രദ്ധിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയാന്‍ സഹായിക്കും. 

7. കലോറി അറിഞ്ഞ് കഴിക്കുക

കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കുക. 

8. വ്യായാമം

ഒരു വ്യായാമവുമില്ലാതെ അമിത വണ്ണമോ കുടവയറോ കുറയ്ക്കാനാകില്ല. അതിനാല്‍ ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. 

9. ഉറക്കം 

ഉറക്കവും ശരീരഭാരവും തമ്മില്‍ ബന്ധമുണ്ട്. അതിനാല്‍ കൃത്യമായി ഉറക്കം കിട്ടുന്നുണ്ടോ എന്നും പരിശോധിക്കുക. രാത്രി കുറഞ്ഞത് 7- 8 മണിക്കൂര്‍ എങ്കിലും ഉറങ്ങണം. 

Also read: നാരുകൾ ഏറ്റവും കൂടുതൽ അടങ്ങിയ ഏഴ് പഴങ്ങള്‍

youtubevideo