Asianet News MalayalamAsianet News Malayalam

ചായ കുടിയും ഹൃദയത്തിന്റെ ആരോഗ്യവും തമ്മിലൊരു ബന്ധമുണ്ടെന്ന്...

ചായ, ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നുള്ളൊരു വാദം നമ്മള്‍ എപ്പോഴും കേള്‍ക്കാറുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ? എന്തായാലും അമിതമായാല്‍ അമൃതും വിഷമാണ് എന്നാണല്ലോ വയ്പ്. അതിനാല്‍ ചായ അമിതാമാകാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഇതോടൊപ്പം ചായയിലിടുന്ന മധുരത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം

habitual tea consumption can reduce cardiovascular diseases
Author
Trivandrum, First Published Jan 9, 2020, 6:59 PM IST

രാവിലെ ഉറക്കമുണരുന്നത് മുതല്‍ രാത്രി ഉറങ്ങും വരെ ദിവസത്തില്‍ എത്ര ചായ കുടിക്കാറുണ്ട്? ചിലര്‍ ചായക്കാര്യത്തില്‍ വളരെ 'സ്ട്രിക്ട്' ആയിരിക്കും. ബാക്കിയുള്ളവരാകട്ടെ ചായ ത്യജിച്ചുകൊണ്ടുള്ള ആരോഗ്യമൈാന്നും വേണ്ട എന്ന നിലപാടിലായിരിക്കും. അത്രമാത്രം നമുക്ക് പ്രിയപ്പെട്ട പാനീയമാണ് ചായ.

ചായ, ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നുള്ളൊരു വാദം നമ്മള്‍ എപ്പോഴും കേള്‍ക്കാറുണ്ട്. എന്താണ് ഇതിന്റെ സത്യാവസ്ഥ? എന്തായാലും അമിതമായാല്‍ അമൃതും വിഷമാണ് എന്നാണല്ലോ വയ്പ്. അതിനാല്‍ ചായ അമിതാമാകാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഇതോടൊപ്പം ചായയിലിടുന്ന മധുരത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം.

കാര്യം ഇങ്ങനെയെല്ലാമാണെങ്കിലും പല ഗവേഷകരും ചായയെ തള്ളിപ്പറയാന്‍ ഒരുക്കമല്ല. അടുത്തിടെ നടന്ന ഒരു പഠനത്തിന്റെ വിശദാംശങ്ങള്‍ തന്നെ നോക്കൂ. മിതമായ ചായകുടി ഹൃദയസംബന്ധമായ രോഗങ്ങളെ ഒരു പരിധി വരെ തടയുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. 'യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്.

മിതമായ തരത്തില്‍ ചായ കുടിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗവും സ്‌ട്രോക്കും വരാനുള്ള സാധ്യത 20 ശതമാനം കുറയുമെന്ന് പഠനം അവകാശപ്പെടുന്നു. മരണത്തിലേക്ക് നയിക്കുന്ന വിവിധ അസുഖങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഇവരില്‍ 15 ശതമാനം കുറവും കാണുമത്രേ.

അതേസമയം ഗ്രീന്‍ ടീ ആണ് മറ്റ് ഏത് ചായയെക്കാള്‍ ആരോഗ്യപ്രദമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. നീണ്ട കാലത്തേക്ക് ശരീരത്തെ പലവിധ അസുഖങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കാന്‍ ഗ്രീന്‍ ടീ കഴിക്കുന്നത് കൊണ്ട് സാധ്യമാകുമെന്ന് ഇവര്‍ പറയുന്നു. ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന 'പോളിഫിനോള്‍സ്' എന്ന ഘടകമാണത്രേ ഇതിനെല്ലാം സഹായകമാകുന്നത്.

Follow Us:
Download App:
  • android
  • ios