തടി കുറയ്ക്കാൻ നൂറ് വഴികൾ പരീക്ഷിച്ചു. എന്നിട്ടും പ്രയോജനമില്ല എന്നു പറയുന്നവരാണ് പലരും. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും അമിതവണ്ണം ഭാവിയില്‍ വലിയൊരു പ്രശ്‌നമായി മാറാറുണ്ട്.
തടി കുറയ്ക്കാൻ നൂറ് വഴികൾ പരീക്ഷിച്ചു. എന്നിട്ടും പ്രയോജനമില്ല എന്നു പറയുന്നവരാണ് പലരും. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും അമിതവണ്ണം ഭാവിയില്‍ വലിയൊരു പ്രശ്‌നമായി മാറാറുണ്ട്. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊന്ന് പരീക്ഷിക്കാം. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇവ കുടിക്കാം.
പാല്‍

ഒരു വലിയ ഗ്ലാസ് നിറയെ പാൽ കുടിക്കുന്നത് ഇന്ത്യയിലെ അമ്മമാരുടെ പുരാതന കാലം മുതലുള്ള പോഷകഹാര ശീലങ്ങളിൽപെട്ടതാണ്. തടി കൂടാതിരിക്കാനും പാല്‍ കുടിക്കുന്നത് നല്ലതാണ്. അളവില്ലാത്ത പോഷകഗുണം പാലിനെ സമീകൃത ആഹാരമാക്കി മാറ്റുന്നു. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, ഫൈബർ ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകഘടകങ്ങളെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്. രാത്രി പാല്‍ കുടിച്ചിട്ട് കിടക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. നന്നായി ഉറങ്ങിയാല്‍ അടുത്ത ദിവസം വാരിവലിച്ച് കഴിക്കുന്നത് തടയാം. ഇതുവഴി ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
മുന്തിരി ജ്യൂസ്

രാത്രി മുന്തിരി ജ്യൂസ് കുടിക്കുന്നത് നല്ല ഉറക്കത്തിന് മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും സഹായിക്കും. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. കലോറി വളരെ കുറവായത് കൊണ്ടുതന്നെ മുന്തിരി ശരീരഭാരം കുറയ്ക്കും. ശരീരത്തിലേക്ക് കാര്‍ബോഹൈഡ്രേറ്റ് അധികമാകാതെ സഹായിക്കുന്നതാണ് മുന്തിരി ജ്യൂസ്. സെല്‍ റിപ്പോര്‍ട്ട്സില്‍ പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിള്‍ പ്രകാരം ഇത് ഫാറ്റിനെ കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ തന്നെ മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ഫാറ്റിനെ ബ്ലൌണ്‍ ഫാറ്റായി മാറ്റും.
കറുവാപ്പട്ട ചായ

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്തിക്കാനും നല്ലതാണ് കറുവാപ്പട്ട. അതുകൊണ്ടുതന്നെ, കറുവാപ്പട്ട കൊണ്ടുളള ചായ രാത്രി കുടിക്കുന്നത് നല്ലതാണ്. ആന്‍റിഓക്സിഡന്‍സ് ധാരാളം അടങ്ങിയിട്ടുളളതുകൊണ്ടുതന്നെ ഇവ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ഉലുവ വെളളം

ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയതാണ് ഉലുവ. രാത്രി ഉലുവ ഇട്ട് തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
