ലെമണ്‍ ടീ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ലെമൺ ടീ ഏറെ മികച്ചതാണ്.

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് നാരങ്ങ. അത് കൊണ്ട് തന്നെ ഇത് ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഏറ്റവും മികച്ചതാണ് ലെമൺ ടീ. ലെമണ്‍ ടീ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ശരീരത്തിലെ പി എച്ച് ലെവല്‍ കൃത്യമാക്കാന്‍ ലെമണ്‍ ടീ മികച്ചതാണ്. മാത്രമല്ല അണുബാധ പോലുള്ള പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാവുകയും ഇല്ല. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഏറ്റവും ഉചിത പരിഹാരമായ ലെമൺ ടീ ടോക്‌സിൽ കുറയ്‌ക്കാൻ ഏറ്റവും നല്ലതാണ്. 

നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കുന്ന ലെമണ്‍ ടീ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കാനും സഹായിക്കുന്നു. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാവിലെ വെറും വയറ്റിൽ തന്നെ ലെമണ്‍ ടീ കഴിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇത് മെറ്റബോളിസം ഉയര്‍ത്തുന്നു. ഒപ്പം ശരീരത്തിനും മനസ്സിനും നല്ല മൂഡ് നല്‍കാനും ലെമൺ ടീ സഹായിക്കുന്നു. 

വായ് നാറ്റം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ലെമൺ ടീ വളരെ മികച്ചതാണ്. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനുള്ള കഴിവ് ലെമൺ ടീയ്ക്കുണ്ട്. വിട്ടുമാറാത്ത ചുമ, ജലദോഷമുള്ളവർ ദിവസവും ഒരു കപ്പ് ലെമൺ ടീ കുടിക്കുക. തുമ്മൽ, ജലദോഷം, എന്നിവ മാറി കിട്ടാൻ സഹായിക്കും.