Asianet News MalayalamAsianet News Malayalam

ദിവസവും മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ പലതാണ്

വിളര്‍ച്ച തടയാൻ നല്ലൊരു മരുന്നാണ് മല്ലിയിട്ടു തിളപ്പിച്ച വെള്ളം. ധാരാളം അയേണ്‍ അടങ്ങിയത് അനീമിയയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.

health benefits drinking Coriander Water For Weight Loss
Author
Trivandrum, First Published Jan 18, 2020, 8:43 AM IST

ഭക്ഷണം പോലെ തന്നെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വെള്ളവും. ഇനി മുതൽ വെള്ളം തിളപ്പിക്കുമ്പോൾ അൽപം മല്ലി കൂടി ഇടാൻ മറക്കേണ്ട. ​ഗുണങ്ങൾ പലതാണ് കേട്ടോ. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് മല്ലി. പൊട്ടാസ്യം, അയേണ്‍, വൈറ്റമിന്‍, എ, കെ, സി, ഫോളിക് ആസിഡ്, മഗ്നീഷ്യം, കാല്‍സ്യം എന്നിവടയങ്ങിയ ഒന്നാണിത്. മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

ശരീരത്തിനു പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് മല്ലിയിട്ടു തിളപ്പിച്ച വെള്ളം. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഈ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സിയാണ് ഇതിനുള്ള നല്ലൊരു ഗുണമാകുന്നത്. കോള്‍ഡ്, ഫ്‌ളൂ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നൂ കൂടിയാണിത്. ഇതിലെ വൈറ്റമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവയെല്ലാം ചേര്‍ന്നും ഈ ഗുണം നല്‍കുന്നുണ്ട്.

രണ്ട്...

വയറിന്റെ ദഹനത്തിന്, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ അകറ്റുന്നതിനു സഹായിക്കുന്ന ഒരു മരുന്നാണിത്. ഇതിലെ ഫൈബര്‍ കുടല്‍, ലിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കും. ഇത് ദഹനരസങ്ങള്‍ ഉല്‍പാദിപ്പിച്ചാണ് ഈ ഗുണം നല്‍കുന്നത്. 

മൂന്ന്...

കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. മുഴുവന്‍ മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിക്കുന്നതും തലേന്ന് മല്ലി വെള്ളത്തിലിട്ടു കുതിര്‍ത്ത് രാവിലെ ഈ വെള്ളം കുടിക്കുന്നതുമെല്ലാം നല്ലൊരു മരുന്നു കൂടിയാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ സഹായിക്കും. അതൊടൊപ്പം ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ കൂട്ടുകയും ചെയ്യുന്നു. 

നാല്...

അണുബാധ അകറ്റാനുള്ള ഒരു വഴിയാണ് ഇത്. കോളറ, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് മുഴുവന്‍ മല്ലി. ഇതിലെ ഡോഡിസിനെല്‍ എന്ന ഘടകമാണ് സാല്‍മൊണെല്ല പോലെ വയറിനെ ബാധിയ്ക്കുന്ന ബാക്ടീരിയകളെ തടയുന്നത്.

അഞ്ച്...

വിളര്‍ച്ച തടയാൻ നല്ലൊരു മരുന്നാണ് മല്ലിയിട്ടു തിളപ്പിച്ച വെള്ളം. ധാരാളം അയേണ്‍ അടങ്ങിയത് അനീമിയയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഇതു കുടിക്കുന്നത് ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിക്കും.

Follow Us:
Download App:
  • android
  • ios