Asianet News MalayalamAsianet News Malayalam

ഇഞ്ചിച്ചായ സൂപ്പറാ; ​ഗുണങ്ങൾ കേട്ടാൽ ആരും ഒന്നു ഞെട്ടും

തൊണ്ട വേദന, ചുമ എന്നിവയ്‌ക്കെല്ലാം നല്ലൊരു മരുന്നാണ് ഇഞ്ചിച്ചായ. ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഞ്ചി ചായ. ശാരീരികമായി മാത്രമല്ല മാനസികമായും ജിഞ്ചര്‍ ടീ ഉന്മേഷം പ്രദാനം ചെയ്യുന്നു. 

health benefits drinking ginger tea daily
Author
Trivandrum, First Published Feb 1, 2020, 2:32 PM IST

ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട ഒന്നാണ് ഇഞ്ചിച്ചായ അഥവാ ജിഞ്ചര്‍ ടീ. ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഞ്ചി ചായ. ശാരീരികമായി മാത്രമല്ല മാനസികമായും ജിഞ്ചര്‍ ടീ ഉന്മേഷം പ്രദാനം ചെയ്യുന്നു. ദിവസവും ഇത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനും ഭാവിയില്‍ ഹൃദ്രോഗം തടയാനും വരെ സഹായിക്കുമെന്ന്  പഠനങ്ങൾ പറയുന്നത്. ഇഞ്ചിച്ചായയുടെ മറ്റു ഗുണങ്ങള്‍ അറിയാം....

ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാം...

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇഞ്ചിച്ചായ വളരെ നല്ലതാണ്.  zingiber എന്ന ഇഞ്ചിയിലെ ഒരു വസ്തുവാണ് ബാക്ടീരിയ ബാധയില്‍ നിന്നും വയറിനെ സംരക്ഷിക്കുന്നത്. അതുപോലെ വായ്‌നാറ്റവും അതുപോലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ഇഞ്ചിച്ചായ ഉപകാരപ്രദമാണ്. 

രക്തയോട്ടം കൂട്ടും...

Gingerols , zingerone എന്നിവ അടങ്ങിയതാണ് ഇഞ്ചി. ഇത് ശരീരത്തെ ചൂടാക്കി രക്തയോട്ടം വര്‍ധിപ്പിക്കും. ശരീരത്തിലെ ബ്ലഡ്‌ ക്ലോട്ടുകള്‍ പരിഹരിക്കാനും ഇഞ്ചി നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. രക്തയോട്ടം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജിഞ്ചര്‍ ടീ സഹായിക്കുന്നെന്നു മാത്രമല്ല രക്തത്തെ ശുദ്ധീകരിക്കാനും സാധിക്കുന്നു. 

ഇന്‍ഫെക്ഷനുകള്‍ തടയാന്‍...

 ബാക്റ്റീരിയകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ഘടകങ്ങള്‍ ഇഞ്ചിയിലുണ്ട്. അതുകൊണ്ട് തന്നെ  ഇവ ശരീരത്തെ സംരക്ഷിക്കുകയും ശരീരത്തിന് ഒരു ഗ്ലോ തരുകയും ചെയ്യുന്നു.

അള്‍സര്‍ തടയാം...

 ഇഞ്ചിച്ചായ ദിവസവും കുടിക്കുന്നത് വയറ്റിലെ അള്‍സറിനെ പൂര്‍ണ്ണമായും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. എന്തുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു വയറ്റിലെ അള്‍സര്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതെയാക്കാന്‍ ഇഞ്ചി സഹായിക്കുന്നു. 

അനാവശ്യ കൊഴുപ്പ് കളയാം...

ഡയറ്റ് ചെയ്യുന്നവർ ദിവസവും ഒരു കപ്പ് ഇ‍ഞ്ചി ചായ കുടിക്കാൻ ശ്രമിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാൻ വളരെ നല്ലതാണ് ജിഞ്ചർ ടീ.  

ജിഞ്ചർ ടീ  ഉണ്ടാക്കുന്ന വിധം...

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

ഇഞ്ചി - 1 ടീസ്പൂൺ( ചെറിയ കഷ്ണങ്ങളാക്കിയത്)
ചായ പൊടി- 1 ടീസ്പൂൺ
വെള്ളം - 3 കപ്പ്
തേൻ - 1ടീസ്പൂൺ
പാൽ- 1 കപ്പ് (വേണമെങ്കിൽ)
നാരങ്ങനീര് - 1 കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനിൽ 3 കപ്പ് വെള്ളം ഒഴിക്കുക. വെള്ളം നല്ല പോലെ തിളച്ച് വരുമ്പോൾ ചെറിയ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന ഇഞ്ചി തിളച്ച വെള്ളത്തിലിടുക. ശേഷം ചായ പൊടിയും പാലും തേനും ചേർക്കുക. ശേഷം മൂന്നോ നാലോ മിനിറ്റ് നല്ല പോലെ തിളപ്പിക്കുക. തിളച്ച് വരുമ്പോൾ നാരങ്ങ നീരും ചേർക്കുക. ജിഞ്ചർ ടീ തയ്യാറായി.

Follow Us:
Download App:
  • android
  • ios