നട്സ് കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത പകുതിയും പ്രമേഹ സാധ്യത 40 ശതമാനവും കുറയ്ക്കും എന്നും ഗവേഷകർ പറയുന്നു. 

 ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങളെ അകറ്റുന്നു. ദിവസവും 20 ഗ്രാം അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 30, അർബുദ സാധ്യത 15, അകാല മരണസാധ്യത 22 ശതമാനം എന്ന തോതിൽ കുറയ്ക്കുമെന്ന് പഠനം. നട്സ് കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത പകുതിയും പ്രമേഹ സാധ്യത 40 ശതമാനവും കുറയ്ക്കും എന്നും ഗവേഷകർ പറയുന്നു. 

കൊറോണറി ഹാർട്ട് ഡിസീസ് ഉള്ള 12,000 കേസുകളും, പക്ഷാഘാതം 9,000, ഹൃദയസംബന്ധമായ രോഗങ്ങൾ 18,000 അർബുദവും മറ്റ് മരണങ്ങളും 85,000 എന്നീ തോതിലാണ് പരിശോധിച്ചത്. ഇംപീരിയൽ കോളജ് ലണ്ടനിലെയും നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ്സയൻസ് ആൻഡ് ടെക്നോളജിയിലെയും ഗവേഷകരാണ് പഠനം നടത്തിയത്.

 ഹേസൽനട്സ്, ട്രീ നട്സ്, വാൾ നട്സ് തുടങ്ങി എല്ലാത്തരം അണ്ടിപ്പരിപ്പുകളും പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ദിവസവും ഒരു പിടി അണ്ടിപ്പരിപ്പ് കഴിക്കുന്നതുമൂലം നിരവധി രോഗങ്ങൾക്കുള്ള സാധ്യതയെ കുറയ്ക്കാൻ സാധിക്കും എന്ന് തെളിഞ്ഞു. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയതിനാൽ അണ്ടിപ്പരിപ്പ് ആരോഗ്യത്തിന് വളരെ നല്ലതാണ്.